ഓലപാമ്പ് കണ്ടു പേടിക്കുന്നവരല്ല കേരളത്തിലെ ഇടതുപക്ഷം: മന്ത്രി എകെ ബാലൻ


തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികള്‍ പുറത്തുവരുന്നതിനെതിരെ മന്ത്രി എകെ ബാലൻ പ്രതികരിക്കുന്നു. പ്രതികളുടെ മൊഴികൾ വാർത്തയായി വരുന്നത് ഗുരുതര വീഴ്ച്ചയെന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി. മൊഴികൾ എങ്ങനെ പുറത്ത് വരുന്നുവെന്ന് ചോദിച്ച ബാലൻ അന്വേഷണ ഏജൻസികൾ ഇക്കാര്യം ഗൗരവമായി കാണണമെന്നും ആവശ്യപ്പെട്ടു. ഇത്തരത്തില്‍ മൊഴികള്‍ പുറത്തുവരുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണ ഏജൻസികളിൽ ഏത് തരത്തിലാണ് ബിജെപിയും കോൺഗ്രസും സ്വാധീനം ചെലുത്തുന്നുവെന്നതിന്‍റെ തെളിവാണ് മൊഴികൾ പുറത്തുവരുന്നതെന്നും ബാലൻ പറഞ്ഞു. ഉലക്ക കാണിച്ച് തങ്ങളെ പേടിപ്പേക്കെണ്ടും തോക്ക് കാണിച്ചാൽ ഭയക്കാത്ത പാർട്ടിയും അതിന്‍റെ നേതാവും കേരളം ഭരിക്കുന്ന പശ്ചാത്തലത്തിൽ ബിജെപിയുടെയും കോൺഗ്രസ്സിന്‍റെയും ഓലപാമ്പ് കണ്ടു പേടിക്കുന്നവരല്ല കേരളത്തിലെ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റുകാരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കള്ള പ്രചരണങ്ങളും
ഇടതുപക്ഷം ശക്തമായി ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടുമെന്നും ബാലൻ പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക