കോട്ടയം: വൈക്കം- എറണാകുളം റോഡില്‍ മുറിഞ്ഞപുഴ പാലത്തില്‍നിന്ന് രണ്ടു യുവതികള്‍ മൂവാറ്റുപുഴ ആറിലേക്ക് ചാടിയെന്ന അഭ്യൂഹത്തെ തുടര്‍ന്ന് തിരച്ചില്‍ തുടരുന്നു. ശനി രാത്രി 7.45ന് പാലത്തില്‍നിന്നു ഭാരമുള്ള വസ്തുക്കള്‍ വെള്ളത്തില്‍ വീണതായി അയല്‍വാസികള്‍ ശബ്ദം കേട്ടിരുന്നു.
തുടര്‍ന്നു പൊലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിച്ചു. പാലത്തിനു സമീപത്തുനിന്ന് ഒരു ചെരുപ്പും തൂവാലയും ലഭിച്ചിട്ടുണ്ട്. രാത്രിയിലും തിരച്ചില്‍ നടത്തിയിരുന്നു.
പുലര്‍ച്ചെ മുതല്‍ തിരച്ചില്‍ പുനഃരാരംഭിച്ചു. ചടയമംഗലത്തുനിന്നു കഴിഞ്ഞ ദിവസം കാണാതായ യുവതികള്‍ ആണോയെന്ന സംശയം പൊലീസ് പറയുന്നുണ്ട്.