സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകർക്കിടയിലെ വൈറസ് വ്യാപനം കുറയുന്നു; പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിലും വൻ കുറവ്


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നതിനൊപ്പം ആരോഗ്യപ്രവർത്തകരിലെ കോവിഡ് ബാധ കുറയുന്നതായി റിപ്പോർട്ട്. ആകെ രോഗികളിൽ 1.7 ശതമാനം മാത്രമാണ് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകർ. ജൂലൈയിൽ മൊത്തം രോഗബാധിതരുടെ 3.6 ശതമാനവും ആരോഗ്യപ്രവർത്തകരായിരുന്നു. ഓഗസ്റ്റിൽ 3.1 ശതമാനമായിരുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം സെപ്റ്റംബറിൽ 2.6 ആയി കുറഞ്ഞതായും റിപ്പോർട്ടിലുണ്ട്.


സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇരട്ടിയാകാനെടുക്കുന്ന സമയം ഉയർന്നതും ശുഭസൂചനയായാണ് ആരോഗ്യവകുപ്പ് കണക്കാക്കുന്നത്. നവംബർ ആദ്യ ആഴ്ച 41 ദിവസം ആയിരുന്നത് 59 ദിവസമായാണ് ഉയർന്നിരിക്കുന്നത്. ഇതിൽ കാസർകോട് ജില്ലയിൽ 130 ദിവസമെടുത്താണ് കേസുകൾ ഇരട്ടിയാകുന്നത്. തിരുവനന്തപുരം- 93 , പത്തനംതിട്ട- 72 , എറണാകുളം കോഴിക്കോട്- 52 എന്നിങ്ങനെയാണ് കണക്ക്.

അതേസമയം പത്ത് ലക്ഷം പേരിൽ എത്രയാളിൽ പരിേശാധന നടത്തിയെന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ടെസ്റ്റ് പെർ മില്യൺ തൊട്ടു മുന്നത്തെ ആഴ്ചയേക്കാൾ  കഴിഞ്ഞയാഴ്ച കുറഞ്ഞിട്ടുണ്ട്. എല്ലാ ജില്ലകളിലും ഈ കുറവ് പ്രകടവുമാണ്. പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് ടെസ്റ്റ് പെർ മില്ല്യൺ കൂടുതൽ.


തിരുവനന്തപുരം ജില്ലയിലൊഴികെ മറ്റ് ജില്ലകളിലെല്ലാം ടെസ്റ്റ് പോസിറ്റിവിറ്റിയും കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് കഴിഞ്ഞ ആഴ്ചയിലെ 6.3 ൽ നിന്ന് 6.7 ആയി വർധിച്ചു. ആരോഗ്യവകുപ്പിലെ പ്രതിവാര റിപ്പോർട്ട് പ്രകാരം കോവിഡ് വ്യാപന സൂചികകളെല്ലാം, വൈറസ് വ്യാപനം കുറയുന്നതിന്റെ സൂചനകളാണ് നൽകുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക