വീടിനു മുന്നില്‍ പരസ്യമായി മൂത്രമൊഴിച്ചതിനെ ചോദ്യംചെയ്തു, യുപിയിൽ ഇരുപത്തിമൂന്നുകാരനെ അയല്‍വാസികള്‍ തല്ലിക്കൊന്നു
ബഹ്രൈച്ച്‌: പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് ഇരുപത്തിമൂന്നുകാരനെ തല്ലിക്കൊന്നു. ബഹാറായിച്ചില്‍ ഖൈരി ദിക്കോലി ഗ്രാമത്തിലാണ് സംഭവം. സുഹൈല്‍ എന്ന ഇരുപത്തിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്. അമ്മാവന്റെ വീടിനു മുന്നില്‍ പരസ്യമായി മൂത്രമൊഴിച്ചതു ചോദ്യം ചെയ്ത് അയല്‍വാസികള്‍ സുഹൈലിനെ മര്‍ദിക്കുകയായിരുന്നു.


ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. റാം മൂര്‍ത്ത്, ആത്മാ രാം, രാം പാല്‍, സ്നേഹി, മഞ്ജീത് എന്നിങ്ങനെ ചില അയല്‍ക്കാര്‍ ഇതിന്റെ പേരില്‍ വലിയ വടികളും കൊണ്ടുവന്ന് വിഷ്ണുവിനെ വളഞ്ഞിട്ടു പൊതിരെ തല്ലി. വടികൊണ്ട് തലക്ക് അടിയേറ്റ സുഹേലിന്റെ തലച്ചോറിന് ഗുരുതരമായ പരിക്കേറ്റു.യുവാവിന്റെ നിലവിളി കേട്ട് ഓടിവന്ന ബന്ധുക്കള്‍ക്കും ഈ അക്രമികളുടെ മര്‍ദ്ദനമേറ്റു. ഒടുവില്‍ ഭീതിനിറഞ്ഞ ഒരു സാഹചര്യം പ്രദേശത്ത് സൃഷ്ടിച്ച ശേഷം അക്രമികള്‍ സ്ഥലംവിടുകയായിരുന്നു. പരിക്കേറ്റു ചോരയൊലിപ്പിച്ചു കിടന്ന സുഹേലിനെ ബന്ധുക്കള്‍ ഉടനടി ആശുപത്രിയില്‍ എത്തിച്ചു എങ്കിലും, ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക