നോക്കുകൂലി; സംസ്ഥാന ജലപാതയുടെ നിര്‍മ്മാണം തടസപ്പെടുത്തിയ കേസില്‍ രണ്ട് പേരെ അറസ്റ്റില്‍


ഇരവിപുരം: സംസ്ഥാന ജലപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയ കേസില്‍ രണ്ട് ലോഡിംഗ്‌ തൊഴിലാളികളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു.വാളത്തുംഗല്‍ ആക്കോലില്‍ സുനാമി ഫ്ലാറ്റില്‍ രാജന്‍ (46), തെക്കേവിള മേഘാ നഗര്‍ 103 വെളിയില്‍ വീട്ടില്‍ ബിജില്‍ (45) എന്നിവരാണ് അറസ്റ്റിലായത്. 


മാര്‍ച്ച്‌ 12ന് രാവിലെ ഒമ്ബത് മണിയോടെ മുണ്ടയ്ക്കല്‍ കച്ചിക്കടവിന് സമീപം ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ മേല്‍നോട്ടത്തില്‍ കൊല്ലം തോട്ടില്‍ ജലപാതയുടെ നിര്‍മ്മാണം നടന്നുവരവെ ലോഡിംഗ് തൊഴിലാളികള്‍ സംഘടിച്ചെത്തി നിര്‍മ്മാണത്തിനായി എത്തിച്ച കൂറ്റന്‍ കോണ്‍ക്രീറ്റ് പൈലുകള്‍ക്ക് നോക്കുകൂലി ആവശ്യപ്പെടുകയും പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി.ഇരവിപുരം എസ്.എച്ച്‌.ഒ കെ. വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ എ.പി. അനീഷ്, ബിനോദ് കുമാര്‍, ദീപു, നിത്യാസത്യന്‍, അഭിജിത്ത്, ജി.എസ്.ഐമാരായ ആന്റണി, ഷാജി, എസ്.സി.പി.ഒ സുമേഷ് ബേബി എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക