തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരംവീണ് യുഡിഎഫ് വനിതാ സ്ഥാനാർഥിക്ക് ദാരുണാന്ത്യം


തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരംവീണ് യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് വനിത നേതാവുമായ കെ.ഗിരിജ കുമാരി മരിച്ചു. നെയ്യാറ്റിൻകരയിലാണ് ദാരുണസംഭവം. കാരോട് പഞ്ചായത്തിലെ പുതിയ ഉച്ചക്കട വാർഡ് കോൺഗ്രസ് സ്ഥാനാർഥിയാണ് ഗിരിജ. വീടുകയറിയുള്ള പ്രചാരണത്തിനിടെയാണ് മരം ദേഹത്ത് വീണത്. മുറിച്ചുകൊണ്ടിരിക്കുകയായിരുന്ന മരം സ്ഥാനാർഥിയുടെ ദേഹത്ത് വീണാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

വഴിയിലൂടെ വരികയായിരുന്ന ഗിരിജ കുമാരിയുടെ തലയിലേക്ക് കയർ കെട്ടി മുറിച്ചുമാറ്റുകയായിരുന്ന മരം ദിശതെറ്റി പതിക്കുകയായിരുന്നു. അപകടമുണ്ടാകുന്ന സമയത്ത് ഗിരിജ കുമാരിയുടെ ഭർത്താവും ഒപ്പമുണ്ടായിരുന്നു.

അപകടമുണ്ടായ ഉടനെ ഗിരിജ കുമാരിയെ പാറശാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാരോട് പഞ്ചായത്തിലെ സിഡിഎസ് അംഗമായിരുന്നു ഗിരിജ.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക