മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത് അധോലോക പ്രവര്‍ത്തനം- രമേശ് ചെന്നിത്തല


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ അധോലോക പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഒരു ബന്ധവുമില്ലെന്ന മുഖ്യന്ത്രിയുടെ ആവര്‍ത്തിച്ചുള്ള കള്ളം ഇ.ഡിയുടെ റിപ്പോര്‍ട്ടോടെ ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഐ.ടി.@സ്‌കൂള്‍ പദ്ധതിക്ക് പിന്നിലും സ്വര്‍ണക്കള്ളക്കടത്തുകാര്‍ക്ക് ബന്ധമുണ്ട്. സ്‌കൂളില്‍ വിതരണം ചെയ്ത ഉപകരണങ്ങളുടെ ഗുണ നിലവാരം പരിശോധിക്കണം. വ്യാപകമായ പരാതി ഇതിനെ പറ്റി ഉയര്‍ന്ന് വരികയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തുന്നുവെന്ന വിവരം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലര്‍ക്കും അറിയാമായിരുന്നുവെന്നാണ് ഇ.ഡിക്ക് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ആ കസേരയിലിരിക്കന്‍ ഇനി ഒരു നിമിഷം പോലും അര്‍ഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു.   

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത് അഴിമതിയും കള്ളപ്പണ ഇടപാടുമാണ്. കള്ളക്കടത്തു സംഘത്തെ നിയന്ത്രിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. പൊതുജനവിശ്വാസം സംരക്ഷിക്കേണ്ട ശിവശങ്കറിനെ പോലെയുള്ള ആള്‍ ഇത്തരത്തില്‍ കള്ളക്കടത്തിന് കൂട്ടുനിന്നത് അതീവ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
 
ഖാലിദ് സ്വപ്നയ്ക്ക് നല്‍കിയ ഒരു കോടി രൂപ ശിവങ്കറിനുള്ള കോഴയായിരുന്നു എന്നാണ് ഇ.ഡി. ചൂണ്ടിക്കാട്ടുന്നത്. പ്രതിപക്ഷം പറഞ്ഞതെല്ലാം ഇപ്പോള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. കള്ളക്കടത്തുകാര്‍ക്ക് താങ്ങും തണലുമാവുകയാണ് മുഖ്യമന്ത്രി. സര്‍ക്കാര്‍ പദ്ധതികളെല്ലാം ഒന്നിന് പുറകെ ഒന്നായി സംശയത്തിന്റെ നിഴലില്‍ വരുന്നു. ഇതിന്റെ സംക്ഷിപ്ത രൂപമാണ് കോടതിയില്‍ ഇ.ഡി. കൊടുത്ത റിപ്പോര്‍ട്ട്. എന്നാല്‍ എല്ലാത്തിനേയും പാര്‍ട്ടിയെ ഇറക്കി പ്രതിരോധിക്കുകയാണ് മുഖ്യമന്ത്രി. തട്ടിപ്പും വെട്ടിപ്പും നടത്തിയിട്ട് രക്ഷപ്പെടാന്‍ പാര്‍ട്ടിയെ ഉപയോഗിക്കുന്നെന്നും ചെന്നിത്തല ആരോപിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക