വാസന്‍ ഐ കെയര്‍ സ്ഥാപകൻ ഡോ. എ.എം അരുണ്‍ മരിച്ച നിലയിൽ; ദുരൂഹ മരണത്തിന് കേസെടുത്ത് പൊലീസ്


ചെന്നൈ: രാജ്യത്തെ ഏറ്റവും വലിയ നേത്ര സംരക്ഷണ ആശുപത്രികളുടെ ശൃംഖലയിലൊന്നായ വാസന്‍ ഐ കെയര്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. എ.എം അരുണിനെ (51) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ലെന്ന് ഒമാണ്ടുറാർ മൾട്ടിസ്‌പെഷ്യാലിറ്റി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

അതേസമയം മരണത്തിൽ ചില ബന്ധുക്കൾ ദുരൂഹത പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്തു. സംശയാസ്പദമായ മരണത്തിന് ടെയ്‌നാംപേട്ട് പൊലീസാണ് കേസെടുത്തത്.

ചെന്നൈ കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഒമന്‍ദുരാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളിലൊന്നായി മാറിയ വാസന്‍ ഐ കെയറിലേയ്ക്കുള്ള തുടക്കം തിരുച്ചിയിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നായിരുന്നു. പിന്നീട് തിരുച്ചിയില്‍ ഐ കെയര്‍ ആശുപത്രി സ്ഥാപിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വാസന്‍ ഐ കെയറിന്റെ കീഴില്‍ 100 ആശുപത്രികള്‍ രാജ്യത്താകമാനം തുറന്നു. ഇതിനിടെ, വാസന്‍ ഡെന്റല്‍ കെയറും തുടങ്ങി. 600 ഒഫ്താല്‍മോളജിസ്റ്റും 6000ത്തോളം സ്റ്റാഫുകളുമാണ് വാസന്‍ ഐ കെയര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നത്.

കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് വാസൻ ആശുപത്രികളിൽ ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു. ഇതേ കേസിൽ കഴിഞ്ഞ വർഷം മദ്രാസ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കോടതി അരുണിനും ഭാര്യ മീരയ്ക്കുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക