വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ അവാർഡ് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർക്ക്; പ്രഖ്യാപനം നടത്തിയത് ദുൽഖർ സൽമാൻ


മുംബൈ: ഇത്തവണത്തെ വോഗ് ഇന്ത്യ വുമൺ ഓഫ് ദ ഇയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഭൂമു പെഡ്നേകർ, ദുൽഖർ സൽമാൻ, സമാന്ത അകിനേനി എന്നിവർ ചേർന്നാണ് പുരസ്കാരണങ്ങൾ പ്രഖ്യാപിച്ചത്. കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് വോഗ് ഇന്ത്യ ലീഡർ ഓഫ് ദ ഇയർ.

വോഗ് ഇന്ത്യ വാരിയർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടവരിൽ നഴ്സ് ആയ രേഷ്മ മോഹൻദാസും ഉൾപ്പെടുന്നു. ഡോ കമല റാം മോഹൻ, പൈലറ്റ് സ്വാതി റാവൽ, കോവിഡ് കാലത്ത് ഫേസ് ഷീൽഡും മാസ്കും ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് എത്തിച്ച റിച്ച ശ്രീവാസ്തവ ചബ്ര എന്നിവരാണ് വോഗ് വാരിയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഭുമി പെഡ്നേകർ ആയിരുന്നു വോഗ് വാരിയർ ഓഫ് ദ ഇയർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

പുരസ്കാരം പ്രഖ്യാപിക്കാൻ എത്തിയത് മലയാളികളുടെ പ്രിയപ്പെട്ട ദുൽഖർ സൽമാൻ ആയിരുന്നു.
'പ്രിയപ്പെട്ട ശൈലജ ടീച്ചർ ഈ അവാർഡ് പ്രഖ്യാപിക്കാൻ പോലും ഞാൻ അർഹനല്ല, എന്നാൽ എല്ലാ ആദരവോടെ ഒരുപാട് സന്തോഷത്തോടെ ഞാൻ ഇത് അനൗൺസ് ചെയ്യുകയാണ്.' - എന്നു പറഞ്ഞാണ് അടുത്ത വിജയിയായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ പേര് ദുൽഖർ സൽമാൻ പ്രഖ്യാപിച്ചത്. വോഗ് ഇന്ത്യ ലീഡർ ഓഫ് ദ ഇയർ പുരസ്കാരത്തിനാണ് മന്ത്രി കെ കെ ശൈലജ ടീച്ചർ അർഹയായത്.

അടുത്തതായി പുരസ്കാരം പ്രഖ്യാപിച്ചത് നടി സമാന്ത അകിനേനി ആയിരുന്നു. ഇന്ത്യ വിമൻസ് നാഷണൽ ഫീൽഡ് ഹോക്ക് ടീമിനാണ് സ്പോർട്സ് വിമൻ ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ചത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക