രണ്ട് വാർഡുകളിലെ വോട്ടര്‍ പട്ടികയില്‍ പേര്; ബിജെപി നേതാവ് വി.വി രാജേഷിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി


തിരുവനന്തപുരം: ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സ്ഥാനാര്‍ത്ഥിയുമായ വി.വി രാജേഷ് രണ്ടിടത്തെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.പി.ഐ പരാതി നല്‍കി. രണ്ട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

കോര്‍പ്പറേഷനിലെ പൂജപ്പുര വാര്‍ഡിലാണ് വി.വി രാജേഷ് മത്സരിക്കുന്നത്. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെയും തിരുവനന്തപുരം കോര്‍പ്പറേഷനിലെയും വോട്ടര്‍ പട്ടികളിലാണ് രാജേഷ് ഉള്‍പ്പെട്ടിരിക്കുന്നത്. രണ്ട് വോട്ടര്‍ പട്ടികളുടെയും പകര്‍പ്പ് സി.പി.ഐ പുറത്തുവിട്ടു. വിവരം മറച്ചുവച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച രാജേഷിനെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

നെടുമങ്ങാട് വി.വി രാജേഷിന്റെ കുടുംബവീട് ഉള്‍പ്പെടുന്ന 16-ാം വാര്‍ഡിലെയും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വഞ്ചിയൂര്‍ വാര്‍ഡിലെയും വോട്ടര്‍ പട്ടികയിലാണ് രാജേഷിന്റെ പേരുള്ളത്. അതേസമയം നെടുമങ്ങാട് നിന്ന് വഞ്ചിയൂരിലേക്ക് താമസം മാറുമ്പോള്‍ തന്നെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കാന്‍ കത്ത് നല്‍കിയിരുന്നുവെന്നാണ് രാജേഷിന്റെ വിശദീകരണം.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക