‘ലൈവില്‍ എത്തിയപ്പോള്‍ ധരിച്ചത് പ്രമുഖ ലക്ഷ്വറി ബ്രാൻഡിന്റെ 35,000 രൂപയുടെ ടീ ഷർട്ട്! നന്മ മരം ഫിറോസ് കുന്നുംപറമ്പിലിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം


കൊച്ചി: പ്രമുഖ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ ഫേസ്ബുക്ക് ലൈവിനിടെ ധരിച്ച ഒരു ടീ ഷർട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. പ്രമുഖ ലക്ഷ്വറി ബ്രാൻജായ ഫെൻഡിയുടെ (Fendi)യുടെ ടീ ഷർട്ടാണ് വീഡിയോയിൽ ഫിറോസ് ധരിച്ചിരിക്കുന്നത്. ഇതിന് 500 യുഎസ് ഡോളർ (35,000 രൂപ) എങ്കിലും വില വരുമെന്നാണ് കഥാകൃത്ത് റഫീഖ് തറയിൽ ആരോപിച്ചിരിക്കുന്നത്. തമാശ നിറഞ്ഞ ഭാഷയിലാണ് റഫീഖിന്റെ പോസ്റ്റ്.

"ഇക്കായുടെ ഡ്രസിങ് ശ്രദ്ധിക്കാറുണ്ട്‌. നന്നായിട്ട് ഫാഷൻ അറിയുന്ന വ്യക്തി എന്നനിലയ്ക്ക് എനിക്ക്‌ ഇക്കാനെ ഇഷ്ടമാണ്. ഇക്ക ധരിച്ചിരിക്കുന്നത് ഫെൻഡിയുടെ (Fendi) ടി-ഷർട്ടാണ്. ഏറ്റവും വിലകുറഞ്ഞതിന് 500$ ഡോളറെങ്കിലും കൊടുക്കണം. അതായത് നമ്മുടെ 35000/-രൂപ. ഇക്ക ഇനിയും നന്നായിട്ട് ഡ്രസ്സ് ചെയ്യണം. സന്തോഷം." റഫീഖ് ഫേസ്ബുക്കിൽ കുറിച്ചു.

1 Comments

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക