വാട്സാപ്പ് മെസേജുകൾ ഏഴുദിവസം കഴിയുമ്പോൾ താനേ അപ്രത്യക്ഷമാകും; മാസങ്ങളായി ഉപഭോക്താക്കൾ കാത്തിരുന്നു പുതിയ ഫീച്ചർ ഇന്ത്യയിലും


ഒരാൾക്ക് അയയ്ക്കുന്ന വാട്സാപ്പ് സന്ദേശം(മീഡിയ ഫയൽ ഉൾപ്പടെ) ഏഴു ദിവസം കഴിയുമ്പോൾ അപ്രത്യക്ഷമാകുന്ന പുതിയ ഫീച്ചർ ഇന്ത്യയിലും ലഭ്യമായി തുടങ്ങി. നേരത്തെ അമേരിക്ക ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഈ ഫീച്ചർ വാട്സാപ്പ് നടപ്പാക്കിയിരുന്നു. ഇന്ത്യയിൽ ആൻഡ്രോയ്ഡ്, ഐഒഎസ്, ഡെസ്കടോപ്പ്, വെബ് തുടങ്ങിയ എല്ലാ പ്ലാറ്റ്ഫോമുകളിലും വാട്സാപ്പിന്‍റെ പുതിയ ഫീച്ചർ ലഭ്യമാണ്. ഇത് ഓൺ ആക്കിയാൽ ഒരു ഉപയോക്താവിന് അയച്ച മെസേജ് ഏഴു ദിവസത്തിനകം അപ്രത്യക്ഷമാകും. ഗ്രൂപ്പ് ചാറ്റുകളിലും ഇത് ലഭ്യമാണ്. എന്നാൽ അതിന്‍റെ നിയന്ത്രണം അഡ്മിന് ആയിരിക്കുമെന്ന് മാത്രം. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ലഭിക്കുന്ന ആളുടെ ഫോണിൽനിന്ന് ഏഴുദിവസം കഴിയുമ്പോൾ മെസേജുകൾ അപ്രത്യക്ഷമാകുമെങ്കിലും, അവർക്ക് അതിന്‍റെ സ്ക്രീൻഷോട്ട് എടുക്കാനാകും.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക