മദ്യലഹരിയില്‍ അഴിഞ്ഞാടിയ യുവാക്കളെ ചോദ്യം ചെയ്ത വനിതാ എസ്.ഐയെ കയ്യേറ്റം ചെയ്തു; കോട്ടയത്ത് യുവ അഭിഭാഷകന്‍ അറസ്റ്റില്‍


കോട്ടയം: മദ്യലഹരിയില്‍ അഴിഞ്ഞാടിയത് ചോദ്യം ബെചയ്ത വനിതാ എസ്.ഐയേയും ഒപ്പമുണ്ടായിരുന്ന പോലീസുകാരെയും മര്‍ദ്ദിച്ച കേസില്‍ യുവ അഭിഭാഷകന്‍ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. രാമപുരം മരങ്ങാടിനു സമീപം ഇന്നലെയാണ് പോലീസ് സംഘത്തെ യുവാക്കള്‍ ആക്രമിച്ചത്. പ്രദേശത്തെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പരിസരത്ത് മദ്യപ സംഘത്തിന്റെ ശല്യം രൂക്ഷമാണെന്ന് നേരത്തെ മുതല്‍ പരാതിയുണ്ടായിരുന്നു.

ഇതേതുടര്‍ന്ന് പരിശോധനയ്ക്ക് എത്തിയതായിരുന്നു വനിതാ എസ്.ഐ അടക്കമുള്ളവര്‍. മദ്യപിച്ചുകൊണ്ടിരുന്ന സംഘത്തെ പോലീസ് സംഘം പിടികൂടിയതോടെയാണ് മരങ്ങാട് സ്വദേശി യുവ അഭിഭാഷകന്‍ വിപിന്‍ ആന്റണി എസ്.ഐയോട്‌ള തട്ടിക്കയറുകയും അസഭ്യം പറയുകയും അപമരയാദയായി പെരുമാറുകയും ചെയ്തത്.

മാസ്‌ക് മാറ്റി പല തവണ ഇയാള്‍ വനിത എസ്.ഐയുടെ നേര്‍ക്ക് ചെന്നു. എസ്.ഐ മാറിനില്‍ക്കാന്‍ ആവശ്യപ്പെടുമ്പോള്‍ താന്‍ അഭിഭാഷകനാണെന്ന് പറഞ്ഞ് ഇയാള്‍ തട്ടിക്കയറുകയായിരുന്നു. ഈ സമയം പോലീസിനോട് മാന്യമായി പെരുമാറാന്‍ നാട്ടുകാര്‍ ഇവരോട് പറയുന്നുണ്ട്. ഇതിനോട് അസഭ്യം പറഞ്ഞാണ് അഭിഭാഷകന്‍ പെരുമാറിയത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക