തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കഭൂമിയിൽ നിന്നും കുടിയൊഴിപ്പിക്കുന്നതിനിടെ ജീവനൊടുക്കിയ ദമ്പതികളുടെ മക്കൾക്ക് 10 ലക്ഷം രൂപ സഹായധനം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജയാണ് ഈ വിവരം അറിയിച്ചത്.
കുട്ടികൾക്ക് വീട്വച്ചു നൽകുമെന്നും കുട്ടികളുടെ വിദ്യാഭ്യാസം സാമൂഹ്യക്ഷേമ വകുപ്പ് ഏറ്റെടുത്ത് നടത്തുമെന്നും ശൈലജ അറിയിച്ചു.
മരിച്ച ദമ്പതികളുടെ മക്കൾക്ക് വീട് വെച്ച് നൽകാൻ കലക്ടർ ഇന്നലെ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ശു പാർശ ചെയ്തിരുന്നു. നഗരസഭയുടെ ഫ്ലാറ്റോ അല്ലെങ്കിൽ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി വീടും സ്ഥലവും നൽകാനോ ആണ് കലക്ടറുടെ ശു പാർശ. അതേസമയം, സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയോ എന്ന് വ്യക്തമാക്കാൻ അന്വേഷണം തുടങ്ങി. നെയ്യാറ്റിൻകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ആണ് അന്വേഷണം.