കരിപ്പൂരില്‍ വീണ്ടും വൻ സ്വർണ്ണ വേട്ട; 1.23 കോടിയുടെ സ്വര്‍ണം പിടികൂടി


പ്രതീകാത്മക ചിത്രം

കൊണ്ടോട്ടി: കരിപ്പൂര്‍​ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൻ സ്വർണ്ണ വേട്ട. 1.23 കോടിയുടെ സ്വര്‍ണം പിടികൂടി. കോഴിക്കോട്​ ഡയറക്​ടറേറ്റ്​ ഒാഫ്​ റവന്യൂ​ ഇന്‍റലിജന്‍സും (ഡി.ആര്‍.​െഎ) എയര്‍ കസ്​റ്റംസ്​ ഇന്‍റലിജന്‍സും ചേര്‍ന്നാണ്​ 2412.5 ഗ്രാം സ്വര്‍ണം പിടികൂടിയത്​. ഷാര്‍ജയില്‍ നിന്നുള്ള എയര്‍​ അറേബ്യ വിമാനത്തിലെത്തിയ കര്‍ണാടക ഭട്​കല്‍ സ്വദേശി ജെസിനില്‍ നിന്നാണ്​ ഡി.ആര്‍.​െഎ സ്വര്‍ണം കണ്ടെടുത്തത്​.

നേരത്തെ ലഭിച്ച വിവരത്തി​ന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്​ 635 ​ഗ്രാം സ്വര്‍ണമിശ്രിതം കണ്ടെടുത്തത്​. നാല്​ ക്യാപ്​സൂളുകളാക്കി ശരീരത്തിലൊളിപ്പിച്ച്‌​ കടത്താനായിരുന്നു ശ്രമം. ഇതില്‍നിന്ന്​ 547.5 ഗ്രാം സ്വര്‍ണം​ വേര്‍തിരിച്ചെടുത്തു​. ഇതിന്​ 27.92 ലക്ഷം രൂപ വില വരും . ദുബൈയില്‍ നിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലെത്തിയ കോഴിക്കോട്​ സ്വദേശി അജ്​മല്‍ഷായില്‍ നിന്നാണ്​ എയര്‍ കസ്​റ്റംസ്​ സ്വര്‍ണം പിടിച്ചത്​. ധരിച്ചിരുന്ന പാന്‍റ്​സിനുള്ളിലാണ്​ 1865 ഗ്രാം സ്വര്‍ണം ഒളിപ്പിച്ചത് ​. ഇവക്ക്​ 95.11 ലക്ഷം രൂപ വില വരും.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക