ഇരിപ്പിടത്തെ ചൊല്ലി തർക്കം; യു.പിയിൽ 15 കാരൻ സഹപാഠിയെ വെടിവെച്ച് കൊന്നു


ലഖ്‌നൗ: ക്ലാസ് മുറിയിലെ ഇരിപ്പിടത്തെ ചൊല്ലി പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്കിടയില്‍ നടന്ന തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയിലാണ് സംഭവം.

ബുധനാഴ്ചയാണ് സീറ്റുകള്‍ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുക്കുന്നത്. വ്യാഴാഴ്ച ഇവരിലൊരാള്‍ അമ്മാവന്റെ ലൈസന്‍സുളള തോക്കുമായി ക്ലാസിലെത്തി തർക്കമുണ്ടായ സഹപാഠിക്ക് നേരെ മൂന്നുതവണ വെടിയുതിര്‍ത്തു. തലയിലും നെഞ്ചിലും വയറിലുമാണ് വെടിയേറ്റത്. വെടിയേറ്റ വിദ്യാര്‍ഥി തല്‍ക്ഷണം മരിച്ചു. ആദ്യ രണ്ടുപിരീഡ് കഴിഞ്ഞതിന് ശേഷം 11 മണിയോടെയാണ് സംഭവം

വെടിയുതിര്‍ത്ത വിദ്യാര്‍ഥി തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അധ്യാപകര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വെടിയുതിര്‍ത്ത വിദ്യാര്‍ഥിയുടെ ബാഗില്‍ തദ്ദേശീയമായി നിര്‍മിച്ച മറ്റൊരു തോക്കുകൂടി ഉണ്ടായിരുന്നതായി സീനിയര്‍ പോലീസ് ഓഫീസര്‍ സന്തോഷ് കുമാര്‍ സിങ് പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക