ന്യൂ ഇയര്‍ പാര്‍ട്ടി ആഘോഷിക്കാൻ പണം നല്‍കിയില്ല; വൃദ്ധയായ അച്ഛമ്മയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചുകൊന്നു:18 കാരൻ അറസ്റ്റിൽ


ന്യുഡല്‍ഹി: ന്യു ഇയര്‍ പാര്‍ട്ടി ആഘോഷിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ 73 കാരിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ 19കാരനായ കൊച്ചുമകന്‍ അറസ്റ്റില്‍. ഞായറാഴ്ച രാത്രി ഈസ്റ്റ് ഡല്‍ഹിയിലെഷാദരയിലാണ് സംഭവം.

സതീഷ് ജോളി എന്ന വൃദ്ധയാണ് കൊല്ലപ്പെട്ടത്. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ്, തല തകര്‍ന്ന് കസേരയില്‍ ഇരിക്കുന്ന സതീഷ് ജോളിയെ ആണ് കണ്ടത്. മുറിയിലാകെ രക്തം തളംകെട്ടിക്കിടന്നിരുന്ു. സമീപത്തുതന്നെ ചുറ്റികയും കണ്ടെത്തി.

റോതാഷ് നഗറിലെ വീടിന്റെ താഴ്‌നിലയിലാണ് സതീഷ് ജോളി താമസിച്ചിരുന്നത്. ഒന്നാം നിലയില്‍ മൂത്ത മകന്‍ സഞ്ജയും കുടുംബവും താമസിച്ചിരുന്നു. സമീപത്തുതന്നെയാണ് രണ്ടാമത്തെ മകന്‍ മമനാജും കുടുംബവും കഴിഞ്ഞിരുന്നത്.

മൂത്തമകന്‍ സഞ്ജയുടെ മകന്‍ കരണ്‍ ആണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. രാത്രി എട്ടു മണിയോടെ മുത്തശ്ശിയെ സമീപിച്ച് കരണ്‍ പണം ആവശ്യപ്പെട്ടു. നല്‍കാതെ വന്നതോടെ അവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന 18,000 രൂപയുമായി കടന്നുകളയുകയായിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക