കണ്ണൂരിൽ ഗുണ്ടസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി- ഏഴുപേർക്ക് പരിക്ക്, 2 പേർ അറസ്റ്റിൽ


കൂ​ത്തു​പ​റ​മ്പ്: നി​ർ​മ​ല​ഗി​രി​ക്ക​ടു​ത്ത മൂ​ന്നാം​പീ​ടി​ക​യി​ൽ ഗു​ണ്ട​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11.30 ടെ​യാ​ണ് സം​ഭ​വം നടന്നത് . ബോം​ബെ​റി​ഞ്ഞ് ഭീ​തി പ​ര​ത്തി​യ​ശേ​ഷം വ​ടി​വാ​ൾ, ക​മ്പി​പ്പാ​ര, ഇ​ടി​ക്ക​ട്ട തു​ട​ങ്ങി​യ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സം​ഘാം​ഗ​ങ്ങ​ൾ ഏറ്റുമുട്ടുകയായിരുന്നു .

സ്വർണക്കടത്തുമായി ബ​ന്ധ​പ്പെ​ട്ട പ​ണ​മി​ട​പാ​ടാ​ണ് സംഘർഷത്തിലേക്ക് ന​യി​ച്ച​തെ​ന്ന് പൊ​ലീ​സ്​ വ്യക്തമാക്കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ടേ​രി സ്വ​ദേ​ശി​ക​ളാ​യ ന​വാ​സ് മ​ൻ​സി​ലി​ൽ പി.​കെ. അ​ർ​ഷാ​ദ്, ശ്രീ​നി​ല​യ​ത്തി​ൽ എം.​വി. ശ്രീ​രാ​ജ് എ​ന്നി​വ​രെ കൂ​ത്തു​പ​റ​മ്പ് എ​സ്.​ഐ പി. ​ബി​ജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അ​റ​സ്​​റ്റ്​ ചെ​യ്തു.

ആ​ക്ര​മി​ക​ൾ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന്​ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. സു​നി​ൽ​കു​മാ​ർ, ശ​ർ​മി​ഷ്, അ​ഫ്സ​ർ, സ​ജി​ത്ത്, സ​ജി​ൽ എന്നിവർ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ മൂ​ന്നു​പേ​ർ​ക്ക് വെ​ട്ടേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ളു​ടെ മു​ൻ​വ​ശ​ത്തെ മു​ഴു​വ​ൻ പ​ല്ലു​ക​ളും കൊ​ഴി​ഞ്ഞ നി​ല​യി​ലാ​ണു​ള്ള​ത്. മ​റ്റു​ള്ള​വ​രു​ടെ എ​ല്ല് പൊ​ട്ടി​യ​തോ​ടൊ​പ്പം സം​ഘാം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളു​ടെ മൂ​ക്കിൻറെ പാ​ലം ത​ക​ർ​ന്നി​ട്ടു​മു​ണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക