കഴിഞ്ഞ ദിവസമാണ് കോൾ ഗേൾ എന്ന് പരസ്യം നൽകി, മണിക്കൂറിന് 3000 രൂപ എന്ന തലക്കെട്ടോടെ യുവാവ് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. ഇതേത്തുടർന്ന് യുവതി വീണ്ടും ഭർത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചു. സ്ത്രീധനത്തിന്റെ പേരിലായിരുന്നു വഴക്കുണ്ടായിരുന്നതെന്നും പരാതിയിൽ പറയുന്നു.
ഇയാൾക്കെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തു. കൂടാതെ ഐടി ആക്ടിലെ വിവിധ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു. തിരുപ്പതിയിലെ സിജിസി കോളേജിൽ ജൂനിയർ അസിസ്റ്റന്റായി ജോലി ചെയ്യുന്നയാളാണ് യുവാവ്.