സ്വര്‍ണവിലയിൽ വൻ കുറവ്; പവന് ഇന്ന് കുറഞ്ഞത് 320 രൂപ


കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളിലെ വിലവര്‍ധനവിനുശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ബുധനാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 37,280 രൂപയായി.

ഗ്രാമിനാകട്ടെ 40 രൂപ കുറഞ്ഞ് 4660 രൂപയുമായി. 37,600 രൂപയായിരുന്നു ചൊവാഴ്ച പവന്റെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,863.83 ഡോളര്‍ നിലവാരത്തിലാണ്.

കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 50,050 രൂപയാണ്. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും ദേശീയ വിപണിയില്‍ വിലയില്‍ കുറവുണ്ടായി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക