‘എസ്ഡിപിഐ, ബിജെപി പിന്തുണയിൽ ഭരണം വേണ്ട’; അധികാരമേറ്റയുടന്‍ രാജിവെച്ച് 4 എല്‍ഡിഎഫ് പ്രസിഡന്റുമാര


തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം അധികാരമേറ്റതിന് പിന്നാലെ രാജിവച്ച് നാല് എൽഡിഎഫ് പ്രസിഡന്റുമാർ. യുഡിഎഫിന്റേയും എസ്ഡിപിഐയുടേയും ബിജെപിയുടേയും പിന്തുണയോടെ അധികാരം ലഭിച്ച പഞ്ചായത്തുകളിലാണ് രാജിവച്ചത്. പാര്‍ട്ടി തീരുമാന പ്രകാരം ഇവരുടെ പിന്തുണ വേണ്ടെന്ന് പറഞ്ഞ് അധികാരമേറ്റയുടന്‍ പ്രസിഡന്റുമാര്‍ രാജിവെക്കുകയായിരുന്നു.

യുഡിഎഫിന്റെ പിന്തുണയോട് കൂടി ജയിച്ച അവിനിശേരിയിലും തിരുവണ്ടൂരിലുമാണ് എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവെച്ചത്. ഒപ്പം എസ്ഡിപിഐയുടെ പിന്തുണയോട് കൂടി അധികാരത്തിലേറിയ കോട്ടാങ്ങല്‍, പാങ്ങോട് എന്നീ പഞ്ചായത്തുകളും എല്‍ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവെച്ചു.

റാന്നി പഞ്ചായത്തിൽ ബിജെപി അംഗങ്ങളുടെ പിന്തുണയോടെയാണ് എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നിറുത്തിയ കേരള കോൺഗ്രസ് സ്ഥാനാര്‍ത്ഥിക്കാണ് ബിജെപി അംഗങ്ങൾ വോട്ട് ചെയ്തത്. ഇതോടെ റാന്നിയില്‍ എല്‍ഡിഎഫ് ഭരണം നേടി. എന്നാൽ ബിജെപിയുടെ പിന്തുണ വേണ്ടെന്നെ തീരുമാനത്തെ തുടർന്ന് രാജിവയ്ക്കും എന്നാണ് റിപ്പോർട്ട്.

പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് അധികാരത്തിലേറി. കാസര്‍കോട് രണ്ട് ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഭരണം എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ് പിടിച്ചെടുത്തു. കോഴിക്കോട് അഴിയൂര്‍ പഞ്ചായത്തില്‍ ജനകീയ മുന്നണി അധികാരത്തിലേറും. യുഡിഎഫ്- ജനകീയ മുന്നണിയുടെ അയിഷ ഉമ്മര്‍ പ്രസിഡന്റാകും. എസ്ഡിപിഐ എല്‍ഡിഎഫിന് വോട്ടുചെയ്തതോടെയാണ് നറുക്കെടുപ്പിലേക്കെത്തിയത്.

സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടങ്ങളിലും എല്‍ഡിഎഫ് പ്രസിഡന്റുമാർ അധികാരത്തിലേറി. മൂന്നിടങ്ങളില്‍ മാത്രമാണ് യുഡിഎഫിന് അധികാരം ലഭിച്ചത്. ഇരുമുന്നണികളും ഒപ്പത്തിനൊപ്പം വന്ന വയനാട്ടില്‍ യുഡിഎഫ് നറുക്കെടുപ്പിലൂടെയാണ് അധികാരം നേടിയത്.

അതേസമയം, വിളപ്പിൽശാല പഞ്ചായത്ത് ഭരണം ബിജെപിക്ക് ലഭിച്ചു. സ്വതന്തയുടേയും ഒരു യുഡിഎഫ് അംഗത്തിന്റെയും വോട്ട് ബിജെപിക്ക് കിട്ടി. ഇതോടെയാണ് രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ബിജെപി ഭരണം പിടിച്ചത്. എൽഡിഎഫായിരുന്നു ഇവിടെ ഏറ്റവും വലിയ ഒറ്റകക്ഷി. സ്വതന്ത്രയായ ലില്ലി മോഹൻ പ്രസിഡന്റാകും.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക