തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ മുസ്ലീം ലീഗിനെതിരെ വിമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നായിരുന്നു വിജയരാഘവന്റെ വിമര്‍ശനം. ലീഗിനെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനത്തെ പിന്തുണച്ചുകൊണ്ടാണ് വിജയാഘവനും രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ വിമര്‍ശനം ലീഗിനെതിരെ ആണെന്നും അതല്ലാതെ മുസ്ലീങ്ങള്‍ക്കെതിരെയല്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടേത് വര്‍ഗീയ നിലപാടാണ്. ആ രാഷ്ട്രീയ നിലപാടിന് സമൂഹ താത്പര്യമുണ്ട്. ലീഗ് ശ്രമിച്ചത് എല്ലാ വര്‍ഗീയതയ്ക്കുമൊപ്പം സന്ധി ചെയ്ത് കേരളത്തെ നിയന്ത്രിക്കാനാണ്. സ്വന്തം വര്‍ഗീയ വാദത്തിന്റെ കരുത്തില്‍ കേരളത്തെ തന്നെ നിയന്ത്രിക്കുക എന്ന നിഗൂഢ താത്പര്യവും ലീഗിനുണ്ടെന്നും എ.വിജയരാഘവന് പറഞ്ഞു. കോണ്‍ഗ്രസ് അതിന് വിധേയമാകുമെന്നും അദേഹം വ്യക്തമാക്കി. അവസരവാദപരമായ രാഷ്ട്രീയം തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ചത് ലീഗായിരുന്നുവെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.