കോട്ടയത്ത് ഭാര്യക്കും മകൾക്കും അയൽവാസികളായ കുട്ടികൾക്കും നേരേ യുവാവിന്റെ ആസിഡ് ആക്രമണം


കോട്ടയം: ഇരവിപുരം വാളത്തുങ്കൽ ഭാര്യക്കും മകൾക്കും അയൽവാസികളായ കുട്ടികൾക്കും നേരേ യുവാവിന്റെ ആസിഡ് ആക്രമണം. വാളത്തുങ്കൽ സ്വദേശി ജയനാണ് ആസിഡ് ആക്രമണം നടത്തിയത്. ഭാര്യ രജി, മകൾ 14 വയസുകാരി ആദിത്യ എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അയൽവാസികളായ പ്രവീണ, നിരഞ്ജന എന്നീ കുട്ടികൾക്ക് നേരെയും ജയൻ ആസിഡ് ആക്രമണം നടത്തി. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ ജയന് വേണ്ടി അന്വേഷണം പൊലീസ് തുടരുകയാണ്. മദ്യലഹരിയിലാണ് ആക്രമമെന്നാണ് സൂചന.

1 Comments

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക