2020 -ലും ഒരുപിടി പുതിയ അഡ്വഞ്ചര്‍ ബൈക്കുകളെ വിവിധ നിര്‍മ്മാതാക്കള്‍ രാജ്യത്ത് പരിചയപ്പെടുത്തി. മാത്രമല്ല അഡ്വഞ്ചര്‍ സെഗ്മെന്റിലേക്ക് പുത്തന്‍ മോഡലുകള്‍ വരും വര്‍ഷങ്ങളിലും ഇന്ത്യയിലെത്തിയേക്കുമെന്ന് വേണം പറയാന്‍.
അഡ്വഞ്ചര്‍ ബൈക്ക് സെഗ്മെന്റിനെ സംബന്ധിച്ച് 2020 നല്ല വര്‍ഷം ആയിരുന്നു. വിവിധ സെഗ്മെന്റുകളിലേക്കായി അര ഡസനില്‍ അധികം അഡ്വഞ്ചര്‍ ബൈക്കുകളാണ് ഈ വര്‍ഷം വിപണിയിലെത്തിയത്. ഇവയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ 5 മോഡലുകളെ പരിചയപ്പെടാം.
കെടിഎം 390 അഡ്വഞ്ചര്‍
ഒരുപക്ഷേ 2019-ല്‍ ഏറ്റവും പ്രതീക്ഷിച്ച മോട്ടോര്‍സൈക്കിള്‍ ആയ കെടിഎം 390 അഡ്വഞ്ചര്‍ ഈ വര്‍ഷം ജനുവരിയില്‍ വിപണിയിലെത്തി. കെടിഎം 390 ഡ്യൂക്കിന്റെ അതേ എഞ്ചിനാണ് കെടിഎം 390 അഡ്വഞ്ചര്‍ ഉപയോഗിക്കുന്നത്.
373 സിസി സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റ് 9,000 rpm-ല്‍ 43 bhp കരുത്തും 7,000 rpm-ല്‍ 37 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. നിഷ്ക്രീയമാകാവുന്ന ട്രാക്ഷന്‍ കണ്ട്രോളും ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്ററും സ്റ്റാന്‍ഡേര്‍ഡായി കെടിഎം 390 അഡ്വഞ്ചറില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഓറഞ്ച്/കറുപ്പ്, വെളുപ്പ്/കറുപ്പ് എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ ലഭ്യമായ 390 അഡ്വഞ്ചറിനൊപ്പം നക്കിള്‍ ഗാര്‍ഡ്, ബാഷ് പ്ലേറ്റ്, വലിപ്പമുള്ള ഗ്രാബ് റെയിലുകള്‍ എന്നിവ ഓപ്ഷണലായി തെരഞ്ഞെടുക്കാം. 3.05 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.
കെടിഎം 250 അഡ്വഞ്ചര്‍
അടുത്തിടെയാണ് ചെറിയ അഡ്വഞ്ചര്‍ മോട്ടര്‍സൈക്കിളായ കെടിഎം 250 ബ്രാന്‍ഡ് വിപണിയില്‍ അവതരിപ്പിക്കുന്നത്. 2.48 ലക്ഷം രൂപയാണ് കെടിഎം 250 അഡ്വഞ്ചറിന്റെ എക്സ്ഷോറൂം വില.
390 അഡ്വഞ്ചറുമായി കാര്യമായ ഡിസൈന്‍ വ്യത്യാസങ്ങള്‍ ഒന്നും ഇല്ലാതെയാണ് 250 അഡ്വഞ്ചറിനേയും കെടിഎം അവതരിപ്പിച്ചിരിക്കുന്നത്. 390 അഡ്വഞ്ചറിന് സമാനമായി ഓഫ്-റോഡ് എബിഎസ്, എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ 250 അഡ്വഞ്ചറിലും ഇടം പിടിച്ചിട്ടുണ്ട്.
അതേസമയം ക്വിക് ഷിഫ്റ്റര്‍, കോര്‍ണേറിങ് എബിഎസ്, ട്രാക്ഷന്‍ കണ്ട്രോള് സിസ്റ്റം എന്നിവ നഷ്ടപ്പെടുത്തുന്നു. എല്‍ഇഡി ഹെഡ്ലാമ്പിന് പകരം 250 ഡ്യൂക്കില്‍ നിന്നും കടമെടുത്ത ഹാലജന്‍ ഹെഡ്ലാമ്പാണ് 250 അഡ്വഞ്ചറില്‍ ഇടംപിടിക്കുന്നത്.
250 ഡ്യൂക്കില്‍ നിന്ന് കടമെടുത്ത 248.8 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന് 30 bhp കരുത്തും 24 Nm torque ഉം സൃഷ്ടിക്കുന്നു. 6 സ്പീഡ് ആണ് ഗിയര്‍ബോക്സ്. സ്ലിപ്പര്‍ ക്ലച്ചും ബൈക്കില്‍ ഇടംപിടിക്കുന്നു.
ബിഎംഡബ്ല്യു G 310 GS
ബിഎംഡബ്ല്യു G 310 GS ഇപ്പോള്‍ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലുണ്ട്, പക്ഷേ ഒരിക്കലും മറ്റ് GS സഹോദരങ്ങളെപ്പോലെ ജനപ്രിയമാകാന്‍ ബൈക്കിന് സാധിച്ചില്ല. എന്നാല്‍ ബിഎസ് VI എഞ്ചിന്, പുതുക്കിയ സ്റ്റൈലിംഗ് എന്നിവയും അതിലും പ്രധാനമായി, താങ്ങാനാവുന്ന വിലയിലുമാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.
ബിഎസ് VI ബിഎംഡബ്ല്യു G 310 GS-ന് 2.85 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇത് മുമ്പത്തേതിനേക്കാള്‍ 64,000 രൂപയോളം കുറവാണ്. പുതുക്കിയ എല്‍ഇഡി ഹെഡ്ലാമ്പാണ് പ്രധാന ഹൈലൈറ്റ്. ഗോള്‍ഡ് നിറത്തിലുള്ള മുന്‍ സസ്പെന്ഷന് ഫോര്‍ക്ക്, 5-സ്പോക്ക് അലോയ് വീലുകള്‍ എന്നിവ ഇരു ബൈക്കുകളിലും മാറ്റമില്ലാതെ തുടരുന്നുണ്ട്.
നവീകരിച്ച 313 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത്. ഈ എഞ്ചിന് 9,500 rpm-ല്‍ 34 bhp കരുത്തും 7,500 rpm-ല്‍ 28 Nm torque ഉം സൃഷ്ടിക്കുന്നു. പോളാര്‍ വൈറ്റ്, കോസ്മിക് ബ്ലാക്ക്, ലൈംസ്റ്റോണ്‍ മെറ്റാലിക് (സ്റ്റൈല്‍ സ്പോര്‍ട്ട്) എന്നിങ്ങനെ 3 നിറങ്ങളിലാണ് പുത്തന്‍ പതിപ്പ് വില്‍പ്പനയ്ക്ക് എത്തുന്നത്.
ട്രയംഫ് ടൈഗര്‍ 900
പുതിയ ട്രയംഫ് ടൈഗര്‍ 900 ഈ വര്‍ഷം ജൂണിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ടൈഗര്‍ 900 ശ്രേണിയിലെ വിലകള്‍ GT വേരിയന്റിന് 13.7 ലക്ഷം രൂപയില്‍ ആരംഭിച്ച് ടോപ്പ്-സ്പെക്ക് റാലി പ്രോ മോഡലിന് 15.5 ലക്ഷം രൂപ വരെ ഉയരും.
ടൈഗര്‍ 900 റാലി വേരിയന്റിന് 14.35 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ടൂറിങ്ങിന് പ്രാമുഖ്യം നല്കി തയ്യാറാക്കിയിരിക്കുന്ന ടൈഗര്‍ 900 GT, ഓഫ്റോഡിങ്ങിനായി പ്രത്യേകം തയ്യാറാക്കിയ ടൈഗര്‍ 900 റാലി, ഏറ്റവും ഉയര്‍ന്ന മോഡല്‍ ആയ ടൈഗര്‍ 900 റാലി പ്രോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ടൈഗര്‍ 900 ലഭ്യമാണ്.
മെലിഞ്ഞ് കൂടുതല്‍ ഷാര്‍പ് ആയ ബോഡിയാണ് ടൈഗര്‍ 900-ന്റെ പ്രധാന ആകര്‍ഷണം. പുതിയ 888 സിസി, ഇന്‍ലൈന്‍ ത്രീ-സിലിണ്ടര്‍ എഞ്ചിന് ആണ് ടൈഗര്‍ 900-ന് കരുത്ത് നല്‍കുന്നത്. 93.9 bhp കരുത്തും 87 Nm torque ഉം സൃഷ്ടിക്കും.
ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950 S
ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് പുതിയ ബിഎസ് VI മള്‍ട്ടിസ്ട്രാഡ 950 S -നെ ഇറ്റാലിയന്‍ സൂപ്പര്‍ സ്പോര്‍ട്സ് ബൈക്ക് നിര്‍മാതാക്കളായ ഡ്യുക്കാട്ടി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 15.49 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.
അന്താരാഷ്ട്ര തലത്തില്‍ സ്റ്റാന്‍ഡേര്‍ഡ്, S, S സ്പോക്കഡ് വീലുകള്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാണ്. ഇതില്‍ മള്‍ട്ടിസ്ട്രാഡ 950-ന്റെ S മോഡലിനെയാണ് ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. രൂപകല്‍പ്പനയുടെ കാര്യത്തില്‍, മോട്ടോര്‍സൈക്കിളുകള്‍ സമാനമായ ഡിസൈന്‍ ശൈലിയാണ് മുന്നോട്ട് കൊണ്ടുപോകുന്നത്.
ബിഎസ് VI നിലവാരത്തിലുള്ള 937 സിസി, ടെസ്റ്റസ്ട്രെറ്റ, എല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് 2021 ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950 S പതിപ്പിന്റെ കരുത്ത്. ഇത് 9,000 rpm-ല്‍ 113 bhp കരുത്തും 7,750 rpm-ല്‍ 96 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 6 സ്പീഡാണ് ഗിയര്‍ബോക്സ്.
സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ ഉയര്‍ന്ന സവിഷേതകളാണ് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950 S-ല്‍ ഒരുക്കിയിരിക്കുന്നത്. അതില്‍ ഡ്യുക്കാട്ടി സ്കൈഹൂക്ക് സസ്പെന്ഷന് ഇവോ സിസ്റ്റമുള്ള ഇലക്ട്രോണിക് സസ്പെന്ഷന്, അപ്പ് ആന്‍ഡ് ഡൗണ്‍ ക്വിക്ക് ഷിഫ്റ്റ്, കോര്‍ണറിംഗ് ലൈറ്റ്സ് ഉള്ള പൂര്‍ണ എല്‍ഇഡി ഹെഡ്ലാമ്പ്, അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്പ്ലേ എന്നിവ ഉള്‍ക്കൊള്ളുന്നു.