വെള്ളം കയറിയതിനെ തുടർന്ന് ഒട്ടേറെ വീടുകളിലെ വീട്ടുപകരണങ്ങൾ നശിച്ചു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പ്രദേശങ്ങളിൽ തീരദേശ റോഡ് കവിഞ്ഞ് കടൽവെള്ളം ഒഴുകി. ചെട്ടികാട് പ്രദേശത്തു മത്സ്യതൊഴിലാളികളുടെ തൊഴിൽ ഉപകരണങ്ങളും നശിച്ചു.
വലകൾ നശിച്ചതിലൂടെ 2,60,000 രൂപയുടെ നഷ്ടമാണ് റവന്യു വകുപ്പ് കണക്കാക്കുന്നത്. കരയിൽ കയറ്റിവച്ചിരുന്ന വള്ളങ്ങൾ കൂട്ടിയിടിച്ചും നാശമുണ്ടായി. പലരും ബന്ധുവീടുകളിലേക്ക് ഉൾപ്പെടെ താമസം മാറ്റി.