ലക്നൗ: ആമസോൺ വെയർ ഹൗസിൽ തീപിടുത്തം. ഉത്തർപ്രദേശിലുള്ള നോയിഡയിലെ വെയർ ഹൗസിലാണ് തീപിടുത്തം ഉണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
പുലർച്ചെ 1.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. നാലരയോടെ തീ നിയന്ത്രണ വിധേയമായെന്ന് അധികൃതർ അറിയിച്ചു