പഠിച്ച് ജോലിവാങ്ങും, അപ്പു നോക്കിയതുപോലെ അച്ഛനേയും അമ്മയേയും നോക്കും: പാലക്കാട് ദുരഭിമാന കൊലക്ക് ഇരയായ അനീഷിന്റെ ഭാര്യ ഹരിത


പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത. ഇനിയുള്ള കാലം അനീഷിന്റെ കുടുംബത്തോടൊപ്പം കഴിയാനാണ് തീരുമാനമെവ്വും ഹരിത പറഞ്ഞു. കേസില്‍ ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്നും ഹരിതയെ മകളെപോലെ സംരക്ഷിക്കുമെന്നും അനീഷിന്റെ അച്ഛന്‍ പ്രതികരിച്ചു.

'ഞാന്‍ ഇനി ഇവിടെത്തന്നെ ഇരിക്കും. ഇവിടെയിരുന്ന് പഠിച്ച് നല്ലൊരു ജോലി വാങ്ങിച്ച് എന്റെ അപ്പു നോക്കിയ പോലെ അച്ഛനെയും അമ്മയെയും ഞാന്‍ നോക്കും. അവര്‍ക്ക് സര്‍ക്കാര്‍ കടുത്ത ശിക്ഷ കൊടുക്കണം.'-പരിത പറഞ്ഞു.

ഹരിതയെ മകളെപോലെ സംരക്ഷിക്കാനാണ് തങ്ങളുടെ ആഗ്രഹം. അവളെ തുടര്‍ന്ന് പഠിപ്പിക്കണമെന്നുണ്ട്. എന്നാല്‍ അതിനുള്ള കഴിവ് ഞങ്ങള്‍ക്കില്ല. ഹരിതയെ പഠിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായം ചെയ്യണമെന്നും അനീഷിന്റെ അച്ഛന്‍ പറയുന്നു.

വെള്ളിയാഴ്ചയാണ് തെക്കുറിശ്ശി ഇലമന്ദം സ്വദേശി അനീഷിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഹരിതയുടെ പിതാവ് പ്രഭുകുമാറിനേയും അമ്മാവന്‍ സുരേഷിനേയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക