മുൻ മന്ത്രി എ പി അനിൽ കുമാറിനെതിരായ ലൈംഗിക പീഡന പരാതിയില്‍ ഇന്ന് രഹസ്യ മൊഴി


കൊച്ചി: മുൻമന്ത്രി എ പി അനിൽ കുമാറിന് എതിരായ ലൈംഗിക പീഡന പരാതിയിൽ പരാതിക്കാരി ഇന്ന് രഹസ്യ മൊഴി നൽകും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകുക.

മുൻ മന്ത്രി എ പി അനിൽകുമാർ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് രഹസ്യമൊഴി നൽകാൻ അന്വേഷണ സംഘത്തിന്‍റെ നിർദേശ പ്രകാരം കോടതി ആവശ്യപ്പെട്ടത്.

സോളാര്‍ പദ്ധതിയുമായി സമീപിച്ചപ്പോള്‍ മന്ത്രിയായിരുന്ന എ പി അനില്‍ കുമാര്‍ വിവിധ ഇടങ്ങളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ ‍ പറയുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക