കൊട്ടിയം: ബൈക്കില്‍ പോകുകയായിരുന്ന യുവാവിനെ പിന്തുടര്െന്നത്തിയ സംഘം തള്ളിത്താഴെയിട്ടശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ . മൂന്നാമതൊരാള്‍ കൂടി പൊലീസ് വലയിലായെങ്കിലും രക്ഷപ്പെട്ടു . പുന്തലത്താഴം ചരുവിളവീട്ടില്‍ ആദര്‍ശ് (27), പുന്തലത്താഴം അഞ്ജു ഭവനില്‍ അരുണ്‍ കുമാര്‍ (20, പേപ്പട്ടി അരുണ്‍) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ പതിനഞ്ചിന് വൈകുന്നേരം ഏഴോടെ ഡീസന്റ്മുക്കിലായിരുന്നു സംഭവം. ബൈക്കില്‍ വരികയായിരുന്ന അയത്തില്‍ തൊടിവിള കല്ലുംപുറത്തുവീട്ടില്‍ സമീറിനെ (44) ആണ് പിന്നാലെ ബൈക്കിലെത്തി ഇടിച്ചിട്ടശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതികളെ കൊട്ടിയം എസ്.എച്ച്.ഒ വിപിന്‍ കുമാറിന്‍െറ നേതൃത്വത്തില്‍ കൊട്ടിയം എസ്.ഐ സുജിത് ജി. നായര്‍, ഇരവിപുരം എസ്.ഐമാരായ അനീഷ് എ.പി, ദീപു, ഷാഡോ എസ്.ഐ ജയകുമാറിന്‍െറ നേതൃത്വത്തിലുള്ള ഷാഡോ സംഘവും ചേര്‍ന്നാണ് പിടികൂടിയത്.