ഫേസ്ബുക്ക്, വട്സാപ്പ് വഴി 2000 ഓളം സ്ത്രീകൾക്ക് അശ്ലീല സന്ദേശമയച്ചു; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ


മലപ്പുറം: ഫേസ്ബുക്ക് മെസഞ്ചറിലൂടെ സ്ത്രീകളെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ താനൂർ പൊലീസാണ് യുവാവിനെ അറസ്റ്റു ചെയ്തത്. മഞ്ചേരി സ്വദേശി സനോജിനെയാണ്(32) പൊലീസ് അറസ്റ്റുചെയ്തതത്. രണ്ടായിരത്തോളം സ്ത്രീകളെ ഇയാൾ അധിക്ഷേപിച്ചതായി പൊലീസ് പറയുന്നു.

വാട്സാപ്പ് വഴിയും ഫേസ്ബുക്ക് വഴിയുമാണ് സനോജ് സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചിരുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകളെ ഇയാൾ ശല്യപ്പെടുത്തിയതായും പൊലീസ് പറുന്നു. പ്രതിയെ തന്ത്രപരമായാണ് പൊലീസ് കുടുക്കിയത്. ഒരു സ്ത്രീയാണെന്ന വ്യാജേന ഇയാളുമായി നാലു ദിവസം ചാറ്റു ചെയ്യുകയും, അതിനുശേഷം നേരിൽ കാണാൻ വേണ്ടി താനൂരിലേക്കു വിളിച്ചുവരുത്തുകയുമായിരുന്നു.

പ്രതിയുടെ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ പരിശോധിച്ചതിൽനിന്ന് ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവ വഴി ഇയാൾ സ്ത്രീകളുമായി ചാറ്റു ചെയ്തിരുന്നതായി വ്യക്തമായി. ഫോണിൽനിന്ന് നിരവധി അശ്ലീല ചിത്രങ്ങളും വീഡിയോയും കണ്ടെടുത്തിട്ടുണ്ട്. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് നൽകാനും പൊലീസ് ഉദ്ദേശിക്കുന്നുണ്ട്. ഇയാൾ ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുത്താൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

താനൂർ സി.ഐ പി പ്രമോദ്, സീനിയർ സിപിഒ സലേഷ് കാട്ടുങ്ങൽ, സിപിഒ വമോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക