ആ ക്രൂരനെ കണ്ടെത്തി !! മദ്യലഹരിയിൽ കുട്ടികളെ ക്രൂരമായി മർദിച്ച പിതാവ്​ അറസ്റ്റിൽ, കുടുങ്ങിയത് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ


തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചരിച്ച വിഡിയോയിൽ കുട്ടികളെ മർദിക്കുന്നയാളെ ​പൊലീസ് അറസ്റ്റ്​ ചെയ്​തു. വിഡിയോ വൈറലായതോടെ സംഭവത്തെക്കുറിച്ച്​ അന്വേഷിക്കണമെന്ന ആവശ്യവുമായി ധാരാളം പേർ വിഡിയോ പൊലീസിന്​ അയച്ചുനൽകിയിരുന്നു. ഇയാളെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട്​ കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയും ചെയ്തു.

ദൃശ്യങ്ങളിലെ ആളിനെക്കുറിച്ച്​ ചിലർ നൽകിയ സൂചനകളിൽനിന്നും ഇയാൾ ആറ്റിങ്ങൽ സ്വദേശിയാണെന്നും തിരിച്ചറിഞ്ഞു. ആറ്റിങ്ങൽ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്ത്​ അറസ്റ്റ്​ ചെയ്യുകയായിരുന്നു.

മക്കളെ പിതാവ് ക്രൂരമായി വടി ഉപയോഗിച്ച് തല്ലുന്നതിന്‍റെയും കുഞ്ഞിനെ എടുത്ത് എറിയുന്നതിന്‍റെയും ക്രൂരത പുറംലോകത്തെ കാണിക്കാന്‍ അമ്മ തന്നെയാണ് ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഏകദേശം പത്ത്​ വയസ്സ്​ പ്രായമുള്ള പെൺകുട്ടിയും ആൺകുട്ടിയുമാണ് ദൃശ്യങ്ങളിലുള്ളത്​. കാണാതായ എന്തോ സാധനം കുട്ടികൾ എടുത്തുവെന്ന് ആരോപിച്ചാണ് പിതാവ്​ ക്രൂരമായി മർദിക്കുന്നത്​.

ഞങ്ങൾ എടുത്തിട്ടില്ലെന്നും അറിയില്ലെന്നും കുട്ടികൾ കരഞ്ഞു പറയുന്നുണ്ടെങ്കിലും പിതാവ്​ വഴങ്ങുന്നില്ല. ഒാരോ അടിവീഴുമ്പോഴും കുഞ്ഞനുജന്‍റെ മേല്‍ വടി തട്ടാതിരിക്കാന്‍ മുന്നില്‍നിന്ന് അടി വാങ്ങുന്ന പെൺകുട്ടിയെ ദൃശ്യങ്ങളിൽ കാണാം. ചേച്ചിയെ സംരക്ഷിക്കാൻ പിതാവിന്​ മുന്നിൽ തടസ്സം നിൽക്കുന്ന ആൺകുട്ടിയും നൊമ്പരക്കാഴ്ചയാണ്.

ഇടക്കിടെ താഴെയിരിക്കുന്ന കുട്ടികളുടെ മാതാവിനെ അയാൾ ചവിട്ടുകയും വടി കൊണ്ട് അടിക്കുകയും ചെയ്യുന്നുണ്ട്. മാതാവിനെ ഒന്നും ചെയ്യരുതെന്ന്​ കുട്ടികൾ അലറിക്കരയുന്നതും കാണാം

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക