പണയ പണ്ടം തിരിച്ചെടുക്കാൻ ബാങ്കിലെത്തിയ ആളുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് എ​​ട്ട് ല​​ക്ഷം ക​​വ​​ര്‍​ന്ന കേസ്; മുഖ്യപ്രതി അറസ്റ്റിൽ


ത​ല​ശ്ശേ​രി: മു​​ഖ​​ത്ത് മു​​ള​​കു​​പൊ​​ടി വി​​ത​​റി എ​​ട്ട് ല​​ക്ഷം ക​​വ​​ര്‍​ന്ന കേ​സി​​ല്‍ മുഖ്യ പ്ര​​തി അറസ്റ്റി​​ല്‍. ക​​ണ്ണൂ​​ര്‍ വാ​​രം വ​ലി​യ​ന്നൂ​ർ സ്വ​​ദേ​​ശി റു​ഖി​യ മ​ൻ​സി​ലി​ൽ അ​​ഫ്സ​​ലി​​നെ​യാ​ണ്​ (27) ത​​ല​​ശ്ശേ​​രി പോ​​ലീ​​സിൻ്റെ പി​ടി​​യിലായ​ത്.വ​​യ​​നാ​​ട്ടി​​ല്‍നി​​ന്നാ​ണ് പ്രതിയെ പി​​ടി​​കൂ​​ടി​യ​ത് പ​ണം ത​ട്ടി​യ​ശേ​ഷം ത​ല​ശ്ശേ​രി​യി​ൽ നി​ന്നും രക്ഷപ്പെട്ട പ്ര​തി​യു​ടെ മൊ​​ബൈ​​ല്‍ ഫോ​ൺ ലൊ​ക്കേ​ഷ​ൻ പി​​ന്തു​​ട​​ര്‍​ന്നാണ് വയനാട്ടിലെത്തിയത്. ന​വം​ബ​ർ 16നാ​​ണ് പ​ഴ​യ ബ​സ് സ്​​റ്റാ​ൻ​ഡ്​​ എം.​ജി റോ​ഡി​ലെ ടി.​ബി ഷോ​പ്പി​ങ് പ​രി​സ​ര​ത്ത് ക​​വ​​ര്‍​ച്ച ന​​ട​​ന്ന​​ത്.

സ​​ഹ​​ക​​ര​​ണ ബാ​​ങ്കി​​ല്‍ പ​​ണ​​യം വ​​ച്ചി​​രു​​ന്ന സ്വ​​ര്‍​ണാ​​ഭ​​ര​​ണ​​ങ്ങ​​ളെ​​ടു​​ക്കാ​​നാ​​യി എ​​ത്തി​​യ​​വ​​രു​​ടെ എ​​ട്ട് ല​​ക്ഷം രൂ​​പ​​യാ​​ണ്. ധ​​ര്‍​മ​​ടം സ്വ​​ദേ​​ശി റ​​ഹീ​​സും തോ​​ട്ടു​​മ്മ​​ല്‍ സ്വ​​ദേ​​ശി മു​​ഹ​​മ്മ​​ദ​​ലി​​യും ക​​ണ്ണൂ​​ര്‍ സ്വ​​ദേ​​ശി നൂ​​റു ത​​ങ്ങ​​ളിൽ എത്തിയത്. ഇ​തി​ൽ​പെ​ട്ട നൂ​റു ത​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ക​വ​ർ​ച്ച ന​ട​ന്ന​ത്. ച​​ക്ക​​ര​​ക്ക​​ല്ലി​​ലെ ജ്വ​​ല്ല​​റി​​യി​​ല്‍നി​​ന്നാ​​ണ് പ​​ണ​​യാ​​ഭ​​ര​​ണ​​മെ​​ടു​​ക്കാ​​നു​​ള്ള തു​​ക ഇ​​വ​​ര്‍​ക്ക് ന​​ല്‍​കി​​യ​​ത്.

മു​​ഹ​​മ്മ​​ദ​​ലി​​യെ​​യും ജ്വ​​ല്ല​​റി ജീ​​വ​​ന​​ക്കാ​​ര​​നെ​​യും കാ​​റി​​ലി​​രു​​ത്തി​​യ ശേ​​ഷം റ​​ഹീ​​സും നൂ​​റു ത​​ങ്ങ​​ളും ഒ​​ന്നാം നി​​ല​​യി​​ലു​​ള്ള ബാ​​ങ്കി​​ലേ​​ക്ക് കോ​ണി​പ്പ​ടി ക​​യ​​റ​വേ മ​​റ്റ് ര​​ണ്ടു​പേ​​ർ​ക്കൊ​പ്പം നൂ​​റു ത​​ങ്ങ​​ളും ചേ​​ര്‍​ന്ന് റ​ഹീ​​സിൻ്റെ മു​​ഖ​​ത്ത് മു​​ള​​കു​​പൊ​​ടി വി​​ത​​റി പ​​ണം ക​​വ​​ര്‍​ന്നത്. ക​​വ​​ര്‍​ച്ച സം​​ഘ​​ത്തി​​ലെ ഒരാൾ പോ​​സ്​​റ്റ്​ ഓ​ഫി​​സ് റോ​​ഡി​​ലൂ​​ടെ ഓ​​ടു​​ന്ന​​തി​ൻ്റെ ദൃ​​ശ്യ​​ങ്ങ​​ള്‍ സ​മീ​പ​മു​ള്ള ക​ട​യി​ലെ സി.​സി.​ടി.​വി​യി​ൽ നി​ന്നും ല​​ഭി​​ച്ചി​​രു​​ന്നു.സം​ഭ​വ​ത്തി​ൽ ര​ണ്ട് പ്ര​തി​ക​ളെ കൂടി പി​ടി​കൂടാനു​ണ്ട്.ഡി​​വൈ.​​എ​​സ്.​പി മൂ​​സ വ​​ള്ളി​​ക്കാ​​ട​​ന്‍, സി.​​ഐ കെ.​ ​സ​​ന​​ല്‍​കു​​മാ​​ര്‍ എ​​ന്നി​വ​ർ പ്ര​​തി​​യെ ചോ​​ദ്യം ചെ​​യ്തു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക