കോഴിക്കോട് നഗരത്തില്‍ പോലിസുകാര്‍ക്ക് നേരെ ആക്രമണം നടത്തിയ സംഭവം; രണ്ടു പേർ അറസ്റ്റിൽ


കോഴിക്കോട്: നഗരത്തില്‍ പോലിസുകാര്‍ക്ക് നേരെ ആക്രമണം നടത്തിയെന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കൊളത്തറ സ്വദേശി സുമീര്‍, പ്രായപൂര്‍ത്തിയാവാത്ത മറ്റൊരാള്‍ എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് ടൗണ്‍ പോലിസിന്റെ ജീപ്പ് എറിഞ്ഞ് തകര്‍ത്ത കേസിലാണ് നടപടി.

ചൊവ്വാഴ്ച പുലര്‍ച്ചെ 12.20 ഓടെയാണ് ആക്രമണമുണ്ടായത്. പട്രോളിംഗ് നടത്തുന്നതിനിടെ ഒയിറ്റി റോഡില്‍വെച്ചാണ് ജീപ്പിന് നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ പോലിസ് ജീപ്പിന്റെ ചില്ലുകള്‍ തകര്‍ന്നു. ജീപ്പിലുണ്ടായിരുന്ന സിവില്‍ പോലിസ് ഓഫിസര്‍ ജയ്‌സണ് നിസാര പരിക്കേറ്റിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക