നീലേശ്വരം(കാസർകോട്): കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കീഴ്മാലയില്‍ സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു . കൊല്ലമ്ബാറ പയ്യങ്കുളത്തെ പൊക്കന്െറ മകന് എന്‍. അജേഷിനാണ് വെട്ടേറ്റത് . സംഭവവാവുമായി ബന്ധപ്പെട്ട് കീഴ്മാലയിലെ കോണ്‍ഗ്രസ് പ്രവര്രത്തകന് രത്നാകരനെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.
പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ നിന്ന് മല്‍സരിച്ച് വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.എസ്. ബിന്ദുവിന്‍െറ ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത അജേഷിനെ രത്നാകരന് കത്തി കൊണ്ട് കൈക്ക് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു . പരിക്കേറ്റ അജേഷിനെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഇതേ തുടര്‍ന്ന് ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് രത്നാകരന്‍െറ വീട് ആക്രമിച്ചതായും പരാതി ലഭിച്ചിട്ടുണ്ട് .