കളിക്കിടെ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം


മുംബൈ: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി നാല് വയസുകാരന് ദാരുണാന്ത്യം. ഈസ്റ്റ് അന്ധേരിയില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ദേവ്‍രാജ് നാഗ് എന്ന കുട്ടിയാണ് മരിച്ചത്.


സഹോദരിയോടൊപ്പം ബലൂണ്‍ കൊണ്ട് കളിക്കുകയായിരുന്നു ദേവ്‍രാജ്. ബലൂണ്‍ ഊതിവീര്‍പ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ പൊട്ടിയ ബലൂണ്‍ കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. മാതാപിതാക്കള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് ദേവ്‍രാജിന്‍റെ അമ്മാവന്‍ രാജ രാംദയാല്‍ നാഗ് മുംബൈ മിററിനോട് പറഞ്ഞു. പരിഭ്രാന്തരായ വീട്ടുകാര്‍ കുട്ടിയെ വീടിന് അടുത്തുള്ള പട്ടേല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ധേരിയിലുള്ള ക്രിട്ടികെയര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നാനാവതി ആശുപത്രിയിലേക്ക് മാറ്റാനാണ് ക്രിട്ടികെയര്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത്.


ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ തന്നെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. നാനാവതിയിലെത്തിയപ്പോഴെക്കും മരിക്കുകയും ചെയ്തു. ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങിയപ്പോള്‍ തന്നെ മാതാപിതാക്കള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും ആഴത്തിലായതിനാല്‍ സാധിച്ചില്ല. ദേവ്‍രാജിന്‍റെ പിതാവ് പാന്‍ വില്‍പനക്കാരനാണ്. മൂന്ന് സഹോദരങ്ങളുമുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക