സംസ്ഥാനത്ത് ബാറുകൾ ഞായറാഴ്ച തുറക്കും


തിരുവനന്തപുരം:
സംസ്ഥാനത്തെ ബാറുകള്‍ ഞായറാഴ്ച തുറക്കും. കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ഉള്‍പ്പെടെയുള്ള എല്ലാ മദ്യവില്പന ശാലകളും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ രാവിലെ 10 മുതല്‍ രാത്രി ഒമ്പതു വരെയും പ്രവര്‍ത്തിക്കും.
കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ മാര്‍ച്ചില്‍ അടച്ച ബാറുകള്‍ ഒമ്പതു മാസങ്ങള്‍ക്കു ശേഷമാണ് ബാറുകള്‍ തുറക്കുന്നത്. നേരത്തേ തുറന്നെങ്കിലും ഇരുന്നു മദ്യപിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല. ബിവറേജസ് നിരക്കില്‍ കൗണ്ടറുകളിലൂടെ മാത്രമായിരുന്നു മദ്യ വില്പന.

ശക്തമായ സമ്മര്‍ദ്ദം ബാറുടമകളില്‍ നിന്ന് ഉണ്ടായതിനെ തുടര്‍ന്ന് ബാറുകള്‍ തുറക്കാന്‍ പലതവണ എക്സൈസ് വകുപ്പ് തീരുമാനമെടുത്തു. ആരോഗ്യ വകുപ്പിന്റെ എതിര്‍പ്പും മുഖ്യമന്ത്രിയുടെ പ്രതികൂല നിലപാടും ബാറുകള്‍ പൂര്‍ണതോതില്‍ തുറക്കുന്നത് വൈകിപ്പിച്ചു. നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാമെന്ന എക്സൈസ് വകുപ്പിന്റെ ശുപാര്‍ശ ഇപ്പോള്‍ മുഖ്യമന്ത്രിയും അംഗീകരിക്കുകയായിരുന്നു.

ബാറുകള്‍ക്കും ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കും പുറമേ ക്ലബുകള്‍,എയര്‍പോര്‍ട്ടുകളിലെ കൗണ്ടറുകള്‍, കള്ള് ഷാപ്പുകള്‍ എ്‌നിവയും തുറക്കും. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനം കോവിഡിനു മുന്‍പുള്ള സമയക്രമത്തിലേക്കു മാറും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകണം മദ്യശാലകളുടെ പ്രവര്‍ത്തനമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു.

കോവിഡ് വ്യാപനത്തോടെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും ബിയർ-വൈൻ പാർലറുകളും അടച്ചത്. പിന്നീട് ലോക്ക്ഡൌൺ പിൻവലിച്ചതോടെയാണ് ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും വഴി പാഴ്സലായി മദ്യം വിൽക്കാൻ സർക്കാർ ഉത്തരവിറക്കിയത്. ഇതിനായി ബെവ്ക്യു ആപ്പും കൊണ്ടുവന്നു. രോഗവ്യാപനം കുറഞ്ഞതോടെയാണ് ഇപ്പോൾ ബാറുകളും മറ്റും തുറക്കാൻ തീരുമാനിച്ചത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക