ബിഗ് ബാസ്കറ്റിനെ ഏറ്റെടുക്കാനൊരുങ്ങി ടാറ്റാ ഗ്രൂപ്പ്


ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ സൂപ്പർമാർക്കറ്റായ ബിഗ് ബാസ്കറ്റിനെ ഏറ്റെടുക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. 9,600 കോടി രൂപ മുടക്കിയായിരിക്കും ടാറ്റ ഗ്രൂപ്പ് ബിഗ് ബാസ്കറ്റിനെ ഏറ്റെടുക്കുന്നത്. അഞ്ചു മാസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കരാര്‍ സംബന്ധിച്ച് ധാരണയായതായും ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നുമാണ് റിപ്പോട്ടുകൾ. ഈ ഏറ്റെടുക്കലോട് കൂടി ബിഗ്ബാസ്‌ക്കറ്റിന്റെ 80 ശതമാനം ഓഹരികളും ടാറ്റ ഗ്രൂപ്പിന് ലഭിക്കും.

ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയുടേതുള്‍പ്പെടുയുള്ള(29ശതമാനം) ഓഹരികള്‍ ടാറ്റ ഗ്രൂപ്പ് വാങ്ങിയേക്കും. അബ്രാജ് ഗ്രൂപ്പ്(16ശതമാനം), ആക്‌സന്റ് കാപിറ്റല്‍(9ശതമാനം), മിറ അസെറ്റ് നെവര്‍ ഏഷ്യ(5ശതമാനം)എന്നിങ്ങനെയാണ് മറ്റ് നിക്ഷേപകരുടെ പങ്കാളിത്തം.

ഓണ്‍ലൈന്‍ പലചരക്ക് വിപണന സ്ഥാപനമായ ബിഗ്ബാസ്‌കറ്റിന് 1.6 ബില്യണ്‍ ഡോളറാണ്(ഏകദേശം 11,800 കോടി രൂപ)മൂല്യം കണക്കാക്കിയിട്ടുള്ളത്. 14,750 കോടി രൂപയുടെ രാജ്യത്തെ ഒണ്‍ലൈന്‍ ഗ്രോസറി വില്പനയില്‍ 50ശതമാനം വിഹിതവും ബിഗ് ബാസ്‌കറ്റിനാണ്. കൊറോണ കാരണം ലോക്ക്ഡൌൺ സമയത്ത് നിരവധിയാളുകൾക്ക് പലചരക്ക് സാധനങ്ങളും മറ്റും വീട്ടിലെത്തിച്ച് നൽകിയിരുന്നത് ബിഗ് ബാസ്ക്കറ്റായിരുന്നു. നേരത്തെ 2 കോടിയിലധികം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായും ബിഗ് ബാസ്ക്കറ്റ് സ്ഥിരീകരിക്കുകയുണ്ടായി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക