ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റണവത്തിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി ബില്‍ക്കിസ് ബാനു. ബില്‍ക്കിസ് ബാനുവിനെതിരെ നടത്തിയ വിവാദ പരാമര്‍ശമാണ് താരത്തിനെതിരെ നിയമ നടപടിക്കൊരുങ്ങാന് ബാനുവിനെ പ്രേരിപ്പിച്ച ഘടകം.
സിഐഎക്കെതിരായ ഷഹീന്‍ബാഗ് സമരത്തില്‍ പങ്കെടുത്തതിനുപിന്നാലെ ടൈം മാഗസിന് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ഏറ്റവും കരുത്തരായ 100പേരുടെ പട്ടികയില്‍ ബില്‍ക്കിസ് ബാനുവും ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍ രാജ്യവ്യാപകമായി നടക്കുന്ന കർഷക സമരത്തില്‍ പങ്കെടുത്ത വൃദ്ധയായ ഒരു സ്ത്രീയുടെ ഫോട്ടോയ്ക്കൊപ്പം ‘ഇവര്‍ ടൈം മാഗസിന്റെ കരുത്തരുടെ പട്ടികയില്‍ ഉള്‍പ്പെട്ട അതേ മുത്തശ്ശിയല്ലേ? 100 രൂപ കൊടുത്താല്‍ ഇത്തരം വേദികളില്‍ അവര്‍ എത്തും’ എന്ന അടിക്കുറിപ്പോടെ കങ്കണ പങ്കുവെച്ച ട്വീറ്റാണ് വിവാദമായതത്.
കങ്കണയുടെ ട്വീറ്റില്‍ ഉള്‍പ്പെട്ട സ്ത്രീ താനല്ലെന്ന പരസ്യ പ്രസ്താവനയുമായി ബാനു രംഗത്തുവന്നിരുന്നു. കര്‍ഷക സമരത്തില്‍ പങ്കെടുത്തിട്ടില്ല എന്നാവര്‍ത്തിക്കുന്ന ബില്‍ക്കിസ് ബാനു കങ്കണ തന്നെ അപമാനിക്കാന്‍ ശ്രമിച്ചു എന്നും അതില്‍ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്.