‘ബിജെപിയുടെ ഏജന്‍റ്’; ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ


കൊല്ലം: കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് ബിന്ദു കൃഷ്ണ ബിജെപിയുടെ ഏജന്‍റ് ആണെന്നാണ് വിര്‍ശനം. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്ന

ബിന്ദുകൃഷ്ണ ബിജെപിയുടെ ഏജന്റെന്നും പോസ്റ്ററിൽ ആരോപിക്കുന്നു. പേയ്മെന്‍റ് റാണിയായ ബിന്ദുകൃഷ്ണ കോണ്‍ഗ്രസിന്‍റെ ശത്രുവാണെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുവന്നു. കൊല്ലം ഡിസിസി ഓഫീസിനും ആർ.എസ്.പി ഓഫീസിനും മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ബിന്ദുകൃഷ്ണയെ ഡിസിസി പ്രസിഡന്‍റ് സ്ഥാനത് നിന്നും പുറത്താക്കി പാര്‍ട്ടിയെ രക്ഷിക്കണമെന്നാണ് സേവ് കോൺഗ്രസ് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക