ബെൽത്തങ്ങടിയിൽ വീട്ടുമുറ്റത്ത് നിന്നും 8 വയസുകാരനെ നിന്നും തട്ടികൊണ്ടുപോയി 17 കോടിയുടെ ബിറ്റ്കോയിൻ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവം; കുട്ടിയെ പൊലീസ് മോചിപ്പിച്ചു; 7 പേർ അറസ്റ്റിൽ


മംഗളുരു: എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി 17 കോടിയുടെ ബിറ്റ്കോയിൻ ആവശ്യപ്പെട്ട സംഭവത്തിന് ശുഭാന്ത്യം. 36 മണിക്കൂറിനുശേഷം സാഹസികമായി കുട്ടിയെ രക്ഷപെടുത്താനും ഏഴു പേരെ പിടികൂടാനും പൊലീസിന് സാധിച്ചു. മംഗളുരുവിന് സമീപത്തുള്ള ബെൽത്തങ്ങടിയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് മലയാളി കുടുംബത്തിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ബിറ്റ്കോയിൻ മോചനദ്രവ്യം ആവശ്യപ്പെടുന്ന ആദ്യ കേസാണിതെന്ന് കർണാടക പൊലീസ് പറഞ്ഞിരുന്നു.

ഉ​ജി​രെ​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ മ​ല​യാ​ളിയായ ബി​ജോ​യ് അ​റ​യ്ക്ക​ലി​ന്‍റെ​യും ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി ശാ​രി​ത​യു​ടെ​യും മ​ക​ന്‍ എ​ട്ടു​വ​യ​സു​കാ​ര​നാ​യ അ​നു​ഭ​വി​നെ​യാ​ണ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സം​ഘ​ത്തി​ലെ ഒ​രു അം​ഗം പി​ന്നീ​ട് ശാ​രി​ത​യെ ഫോ​ണി​ല്‍ വി​ളി​ച്ച് 17 കോ​ടി രൂ​പ ബിറ്റ് കോയിനായി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ബം​ഗ​ളൂ​രു ഇ​ല​ക്ട്രോ​ണി​ക്സ് സി​റ്റി​യി​ല്‍​നി​ന്നു​ള്ള കോ​മ​ള്‍, ഇ​യാ​ളു​ടെ സു​ഹൃ​ത്ത് മ​ഹേ​ഷ്, മാ​ണ്ഡ്യ സ്വ​ദേ​ശി ഗം​ഗാ​ധ​ര്‍, കു​ട്ടി​യെ ഒ​ളി​പ്പി​ച്ചു​വ​ച്ച വീ​ടി​ന്‍റെ ഉ​ട​മ മ​ഞ്ജു​നാ​ഥ് എ​ന്നി​വ​രും പേ​രു​വി​വ​ര​ങ്ങ​ള്‍ വ്യ​ക്ത​മാ​യി​ട്ടി​ല്ലാ​ത്ത മൂ​ന്നു പേ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഉ​ജി​രെ​യി​ലെ വീ​ടി​നു മു​ന്നി​ല്‍​വ​ച്ചാ​ണ് വെ​ള്ള നി​റ​മു​ള്ള ഇ​ന്‍​ഡി​ക്ക കാ​റി​ലെ​ത്തി​യ സം​ഘം കു​ട്ടി​യെ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത്.

ബി​ജോ​യി​യു​ടെ പി​താ​വ് റി​ട്ട. നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശി​വ​ന്‍ കു​ട്ടി​ക്കൊ​പ്പം നടക്കാൻ ഇറങ്ങി തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ ഗേ​റ്റി​നു സ​മീ​പ​ത്തെ​ത്തു​മ്പോ​ള്‍ അ​ല്പം മു​ന്നി​ലാ​യി ന​ട​ന്നു​നീ​ങ്ങി​യ കു​ട്ടി​യെ പെ​ട്ടെ​ന്ന് അ​ടു​ത്തെ​ത്തി​യ കാ​ര്‍ നി​ര്‍​ത്തി അ​തി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു.

മാ​ലൂ​ര്‍ താ​ലൂ​ക്കി​ലെ കൂ​ര്‍​മ​ഹൊ​സ​ഹ​ള്ളി എ​ന്ന കുഗ്രാ​മ​ത്തി​ലെ ഒ​രു വിട്ടിലായിരുന്നു കുട്ടിയെ പാർപ്പിച്ചിരുന്നത്. പ്രതികളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പൊലീസ് ഇത് കണ്ടെത്തിയിരുന്നു. കു​ട്ടി​യു​ടെ സു​ര​ക്ഷി​ത​ത്വം മു​ന്‍​നി​ര്‍​ത്തി നേ​രി​ട്ടു​ള്ള ഓ​പ്പ​റേ​ഷ​ന് മു​തി​രാ​തെ കോ​ലാ​ര്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വീ​ട് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം വീ​ടും അ​വി​ടേ​ക്ക് പോ​യി വ​രു​ന്ന​വ​രും പോ​ലീ​സി​ന്‍റെ നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

സം​ഘാം​ഗ​ങ്ങ​ള്‍ ഉ​റ​ക്ക​ത്തി​ലാ​യി​രി​ക്കു​മ്പോ​ള്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ പോ​ലീ​സ് വീ​ട്ടി​ലേ​ക്ക് കടന്നു​ക​യ​റി കു​ട്ടി​യെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ദ​ക്ഷി​ണ​ക​ന്ന​ഡ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി.​എ​ല്‍. ല​ക്ഷ്മി​പ്ര​സാ​ദും കോ​ലാ​ര്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കാ​ര്‍​ത്തി​ക് റെ​ഡ്ഡി​യും ഓ​പ്പ​റേ​ഷ​ന് നേ​തൃ​ത്വം ന​ല്‍​കി. കു​ട്ടി​യെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് കൈ​മാ​റി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക