സംസ്‌കൃതം മലയാളത്തിലെഴുതി പ്രമുഖ ബി.ജെ.പി നേതാവായ പഞ്ചായത്ത് അംഗത്തിന്റെ സത്യപ്രതിജ്ഞ; ക്യാമറ പണി കൊടുത്തു; ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ട്രോള്‍ മഴ


തിരുവനന്തപുരം:
സംസ്‌കൃതം മലയാളത്തിലെഴുതി ബി.ജെ.പി അംഗത്തിന്റെ സത്യപ്രതിജ്ഞ. തിരുവനന്തപുരം കരമന ഡിവിഷനില്‍ നിന്ന് വിജയിച്ച ബി.ജെ.പിയുടെ മഞ്ജുവാണ് സംസ്‌കൃതം മലയാളം അക്ഷരത്തില്‍ എഴുതി വായിച്ചത്. ഇതിന്റെ ചിത്രം സമൂഹാമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ട്രോളുകളും നിറഞ്ഞു. തിങ്കളാഴ്ചയായിരുന്നു ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങ്.

ബിജെപിയുടെ തലസ്ഥാനത്തെ പ്രമുഖ വനിതാ നേതാവാണ് മജ്ഞു ജി.എസ്. കരമന വാര്‍ഡിന്റെ കൗൺസിലർ ആയി മഞ്ജു സത്യപ്രതിജ്ഞ ചെയ്തതാവട്ടെ സംസ്കൃതത്തിലും. സംസ്കൃതത്തില്‍ പാണ്ഡിത്യം ഉളള വ്യക്തിയെ പോലെ തന്നെയാണയിരുന്നു സത്യപ്രതിജ്ഞയും. എന്നാല്‍ മലയാളത്തില്‍ എഴുതിയതാണ് സംസ്കൃതത്തില്‍ വായിച്ചതെന്ന് ക്യാമറയില്‍ കുടുങ്ങുകയായിരുന്നു.

പിന്നാലെ ട്രോളുകളും നിറഞ്ഞു. എന്ത് പ്രഹസനമാണിതെന്നു അറിയാവുന്ന പണിയെടുത്താല്‍ പോരെയെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക