അടിക്ക് തിരിച്ചടി; ബംഗാളിൽ ബിജെപി എംപിയുടെ ഭാര്യ തൃണമൂൽ കോൺഗ്രസിൽ ചേര്‍ന്നു; വിവാഹമോചനം നേടുമെന്ന് എംപി


കൊല്‍ക്കത്ത: അടുത്ത വര്‍ഷം നടക്കാനാരിക്കുന്ന തിരഞ്ഞെടുപ്പില്‍ ബംഗാള്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെ അമിത് ഷാ കരുക്കള്‍ നീക്കുന്നതിനിടയില്‍ ബിജെപി എംപിയുടെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി എംപിയും ബംഗാള്‍ യുവമോര്‍ച്ച പ്രസിഡന്റുമായ സൗമിത്ര ഖാന്റെ ഭാര്യ സുജാത മൊണ്ഡല്‍ ഖാനാണ് മമത ബാനര്‍ജിക്കൊപ്പം ചേര്‍ന്നത്.

കൊല്‍ത്തയില്‍ നടന്ന ചടങ്ങില്‍ തൃണമൂല്‍ നേതാവും എംപിയുമായ സൗഗത റോയി പാര്‍ട്ടി പതാക നല്‍കി അവരെ സ്വാഗതം ചെയ്തു. ഇതിനിടെ പാര്‍ട്ടി വിട്ട സുജാത മൊണ്ഡല്‍ ഖാനെതിരേ ഭര്‍ത്താവും ബിജെപി എംപിയുമായ സൗമിത്ര ഖാന്‍ വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിയില്‍ സ്ത്രീകളോട് ബഹുമാനമില്ലെന്നും അതിനാലാണ് പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതെന്നും സുജാത പറഞ്ഞു. 'എനിക്ക് ശ്വസിക്കണം. എനിക്ക് ബഹുമാനം ലഭിക്കണം. കഴിവുള്ള ഒരു പാര്‍ട്ടിയുടെ കഴിവുള്ള നേതാവാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ പ്രിയപ്പെട്ട ദീദിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. '- മുന്‍ അധ്യാപികകൂടിയായിരുന്ന സുജാത മൊണ്ഡല്‍ ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന സൗമിത്ര ഖാന്‍ 2019 ലാണ് ബിജെപിയില്‍ ചേരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജാമ്യവ്യവസ്ഥ പ്രകാരം ബിഷണുപുര്‍ മണ്ഡലത്തില്‍ പ്രവേശിക്കുന്നതിന് സൗമിത്ര ഖാന് വിലക്കുണ്ടായിരുന്നതിനാല്‍ സുജാത മൊണ്ഡല്‍ ഖാനാണ് തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. ബിജെപി പ്രവര്‍ത്തകയായിരുന്ന സുജാത നരേന്ദ്ര മോദിയുമായി അടക്കം വേദി പങ്കിട്ടിട്ടുണ്ട്.

ഞായറാഴ്ച അമിത് ഷായുടെ റാലിയില്‍ തൃണമൂലില്‍ നിന്ന് രാജിവെച്ച സുവേന്ദു അധികാരി ഉള്‍പ്പെടെ സിറ്റിങ് എംഎല്‍എമാരും ഒരു എംപിയും, മുന്‍ എംപിയും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ബിജെപിയില്‍ ചേര്‍ന്ന സുനില്‍ മണ്ഡല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എംപിയാണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക