ഇലക്ഷൻ പ്രചാരണത്തിന് 'പൊട്ടിക്കേണ്ട' തുക വീട് വെക്കാൻ കൊടുത്തു; പോസ്റ്റർപോലുമില്ലാതെ ഇടത് കോട്ടയിൽ മത്സരിച്ച ബിജെപി സ്ഥാനാർഥിക്ക് മിന്നും ജയം


കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണ ഉപാധികളിൽ പോസ്റ്ററുകളുടെ പ്രാധാന്യം എല്ലാവർക്കും അറിവുള്ളതാണല്ലോ. എന്നാൽ കോട്ടയത്ത് പോസ്റ്റർപോലുമില്ലാതെ മത്സരിച്ച സ്ഥാനാർഥി വൻ വിജയം നേടിയതാണ് ചർച്ചയാകുന്നത്. മാർക്‌സിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ കുറിച്ചി പഞ്ചായത്തിൽനിന്ന് വിജയിച്ച ബിജെപി സ്ഥാനാർഥി ബി.ആർ.മഞ്ജീഷ് പ്രചാരണത്തിന് പോസ്റ്ററുകളില്ലാതെയാണ് മത്സരിച്ചത്.

മഞ്ജീഷ് പോസ്റ്ററുകളില്ലാതെ മത്സരിച്ചപ്പോൾ നെറ്റി ചുളിച്ചവർ നിരവധിയാണ്. തോൽക്കാനായി മത്സരിക്കുന്നുവെന്നായിരുന്നു ആക്ഷേപം. പക്ഷേ, ജനമനസ്സുകളിൽ പതിഞ്ഞ മുഖം വോട്ടായി മാറി. ഇതിന് മറ്റൊരു കാരണവും ഉണ്ടെന്നാണ് ബിജെപി ഐടി സെൽ പറയുന്നത്. തെരഞ്ഞെടുപ്പിൽ ഒരു പോസ്റ്റർപോലും ഒട്ടിക്കാതിരുന്നതിനും പ്രധാനപ്പെട്ട ഒരു കാരണമുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവാക്കേണ്ട പണം മുഴുവൻ മഞ്ജീഷ് വാർഡിലെ നിർധനനായ ഒരു വ്യക്തിക്ക് വീട് വയ്ക്കാൻ നൽകുകയായിരുന്നു. ഒമ്പതാം വാർഡ്‌ പുളിമൂട്ടിൽനിന്ന്‌ ജനവിധി തേടിയ ബി.ആർ.മഞ്ജീഷ് മുന്നൂറിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. വോട്ടെടുപ്പ് നടന്ന ദിവസം വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപം തയ്യാറാക്കിയ താത്‌കാലിക ബൂത്തുകളിൽ മാത്രമാണ് ചുരുക്കം ചില പോസ്റ്ററെത്തിച്ചത്. ഇതും വേണ്ടെന്ന നിലപാടായിരുന്നു മഞ്ജീഷിനെന്ന് പ്രവർത്തകര്‍ പറയുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക