ആഘോഷങ്ങൾ ഒഴിവാക്കി ഉത്സവങ്ങൾ ചടങ്ങായി ചുരുക്കണം; ക്ഷേത്ര ഭാരവാഹികൾക്ക് തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ നിർദ്ദേശം


തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ നടത്തുന്നത് സംബന്ധിച്ച് പുതിയ ഉത്തരവിറക്കി തിരുവിതാകൂർ ദേവസ്വം ബോർഡ്.ക്ഷേത്രങ്ങളിൽ ആഘോഷങ്ങൾ ഒഴിവാക്കി ഉത്സവങ്ങൾ ചടങ്ങായി നടത്താൻ ആണ് തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ദേവസ്വം ബോർഡ് പുറത്തിറക്കി.

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ബോർഡ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്. പറയെടുക്കാനായി വീടുകളിൽ പോകരുതെന്നും ആന എഴുന്നള്ളിപ്പ് ഒഴിവാക്കണമെന്നും ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊറോണ വ്യാപനം കണക്കിലെടുത്ത് ഭക്തർക്ക് ക്ഷേത്ര ദർശനം നടത്താൻ കർശന നിയന്ത്രങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മാസ്‌ക്, സാമൂഹിക അകലം പാലിക്കൽ, ദർശനത്തിനെത്തുന്നവരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തൽ എന്നിവ നിർബന്ധമാണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക