കണ്ണില്ലാത്ത ക്രൂരത.!! അമ്മയെ അതിക്രൂരമായി മര്‍ദ്ദിച്ച് ദൃശ്യങ്ങൾ പകർത്തി മകൻ ഗൾഫിലുള്ള പിതാവിന് അയച്ചു കൊടുത്തു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്, മകനെതിരെ പരാതിയില്ലെന്ന് അമ്മ പൊലീസിനോട്


തിരുവനന്തപുരം: വര്‍ക്കലയില്‍ അമ്മയെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വര്‍ക്കല ഇടവയില്‍ നിന്നാണ് ഈ ക്രൂരദൃശ്യങ്ങള്‍ പുറത്തുവന്നത്. വര്‍ക്കല സ്വദേശി റസാക്കാണ് അമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

അമ്മയെ റസാഖ് ക്രൂരമായി മർദിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനൊപ്പം അമ്മയോട് തട്ടിക്കയറുന്നതും അസഭ്യം പറയുന്നതും കാണാം.

ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവം കഴിഞ്ഞദിവസങ്ങളിലാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്.
അമ്മയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍
പകര്‍ത്തി വിദേശത്തുള്ള അച്ഛന് അയച്ചുകൊടുക്കുകയായിരുന്നു.


ദൃശ്യങ്ങൾ ബന്ധുക്കൾ വഴിയാണ് പുറംലോകമറിഞ്ഞത്. തുടർന്ന് പോലീസ് ഇവരുടെ വീട്ടിലെത്തി കാര്യങ്ങൾ തിരക്കിയെങ്കിലും മകനെതിരേ പരാതിയില്ലെന്ന് അമ്മ മൊഴി നൽകിയെന്നാണ് വിവരം. എന്തായാലും നിലവിൽ റസാഖിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക