കാ​ബൂ​ളി​ല്‍ കാ​ര്‍​ബോം​ബ്​ സ്​​ഫോ​ട​നം; ഒ​മ്ബ​തു​ പേർ കൊല്ലപ്പെട്ടു, പാർലമെന്റ് അംഗം ഉൾപ്പെടെ 20 ഓളം പേർക്ക് പരിക്ക്


കാ​ബൂ​ള്‍: അ​ഫ്​​ഗാ​നി​സ്​​താ​ന്‍ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ല്‍ കാ​ര്‍ ബോം​ബ്​ സ്​​ഫോ​ടനം .ഞാ​യ​റാ​ഴ്​​ച രാ​വി​ലെ​യു​ണ്ടാ​യ സ്​​ഫോ​ടനത്തിൽ ഒ​മ്ബ​തു​ പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു .കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും വ​യോ​ധി​ക​രു​മു​ണ്ട് .

ആ​ക്ര​മ​ണ​ത്തി​ല്‍ അ​ഫ്​​ഗാ​ന്‍ പാ​ര്‍​ല​മെന്‍റ്​ അം​ഗം ഖാ​ന്‍ മു​ഹ​മ്മ​ദ്​ വ​ര്‍​ദ​ക്​ ഉ​ള്‍​പ്പെ​ടെ 20 പേ​ര്‍​ക്ക്​ പ​രി​ക്കു​ണ്ട്. പ​രി​ക്കേ​റ്റ എം.​പി​യു​ടെ നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്ന്​ അ​ഫ്​​ഗാ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി മ​സ്​​ഊ​ദ്​ അ​ന്ദ​റാ​ബി പ​റ​ഞ്ഞു. മ​ര​ണ​സം​ഖ്യ ഉ​യ​ര്‍​ന്നേ​ക്കാ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. കാ​ബൂ​ളി​ലെ ഖോ​ശ​ല്‍ ഖാ​ന്‍ മേ​ഖ​ല​യി​ലൂ​ടെ എം.​പി​യു​ടെ വാ​ഹ​നം ക​ട​ന്നു​പോ​കു​േ​മ്ബാ​ഴാ​യി​രു​ന്നു സ്​​ഫോ​ട​നം.

സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ള്‍​ക്കും ക​ട​ക​ള്‍​ക്കും വാ​ഹ​ന​ങ്ങ​ള്‍​ക്കും സ്​​ഫോ​ട​ന​ത്തി​ല്‍ തീ​പി​ടി​ച്ചു. സം​ഭ​വ​ത്തി​െന്‍റ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. അ​ഫ്​​ഗാ​ന്‍ പ്ര​സി​ഡ​ന്‍​റ്​ അ​ശ്​​റ​ഫ്​ ഗ​നി സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക