ചിറയിൻകീഴിൽ നാലംഗ കുടുംബത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യ കുറിപ്പ് പൊലീസിന്


തിരുവനന്തപുരം: ചിറയിൻകീഴിൽ ഒരു കുടുംബത്തിലെ നാലു പേരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശിവകൃഷ്ണപുരം വിളയിൽ സുബി (52), ഭാര്യ ദീപ കുമാരി (41) ഇവരുടെ മക്കളായ അഖിൽ (18), ഹരിപ്രിയ (13) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ചിറയിൻകീഴിൽ നാലംഗ കുടുംബത്തെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യ കുറിപ്പ് പൊലീസിന്

വീടിനുള്ളിൽ വിവിധ മുറികളിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണമെന്നാണ് വിവരം. പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി.

രാത്രി എട്ടു മണിയോടെ അയൽക്കാരാണ് മൃതദേഹം കണ്ടെത്തിയത്. പകൽ ഇവരെ പുറത്തു കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വീടിന്‍റെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

വളർത്തുനായയ്ക്കും വിഷം നൽകിയിരുന്നു. മൃതദേഹങ്ങൾ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. നാളെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക