കമ്യൂൺ കൊമേഴ്സ് വെബിനാർ; രജിസ്ട്രേഷൻ ആരംഭിച്ചു


താമരശ്ശേരി: പൂനൂർ മർകസ് ഗാർഡനിലെ ജാമിഅ മദീനതുന്നൂർ കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ഇമാം ശാഫി കോളേജ് ബുസ്താനാബാദ് കമ്യൂൺ കൊമേഴ്സ് വെബിനാർ സംഘടിപ്പിക്കുന്നു. 'കോവിഡാനന്തര വാണിജ്യ മാതൃകകൾ' എന്ന ശീർഷകത്തിൽ നടക്കുന്ന പരിപാടി ഡിസംബർ നാലിന് തുടക്കമാകും. കോവിഡാനന്തര കൊമേഴ്സിന്റെ സാധ്യതകളും സുതാര്യതകളും പരിചയപ്പെടുത്തുകയാണ് ലക്ഷ്യമാക്കുന്നത്.

'കോർപറേറ്ററിസം; സമീപനവും ഇംഗ്ലൂസീവ് ഡെവലപ്മെന്റിലെ പ്രയോഗവും' എന്ന വിഷയമവതരിപ്പിച്ച് ഡോ.ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല ഡിസംബർ നാലിന് ഉദ്ഘാടനം നിർവ്വഹിക്കും. ഡിസംബർ ആറിന് 'സുസ്ഥിര വികസനവും ഇംഗ്ലൂസീവ് ബിസിനസ്സ് എകോസിസ്റ്റ നിർമ്മാണവും' ഡോ.മുഹമ്മദ് ശാഫി നൂറാനി ആക്കോടും എട്ടിന് 'ബിസിനസ്സ് സാധ്യതകളിലെ കോവിഡ് പ്രതിഫലനങ്ങൾ' ജമാൽ നൂറാനി അടിവാരവും പത്തിന് 'ബിസിനസ്സ് പ്രമോഷനിലെ സാമൂഹിക വശങ്ങളും സംരംഭകത്വ ലിബറലിസവും' ആസഫ് നൂറാനി വരപ്പാറയും അവതരപ്പിക്കും. പതിമൂന്നിന് നടക്കുന്ന സമാപന സെഷനിൽ 'പ്രൊഫഷണൽ അക്കൗണ്ടിംഗ് വിദ്യാഭാസത്തിന്റെ മൂല്യവും തത്വവും' എന്ന വിഷയത്തിൽ ആശിഖ് റഹ്മാൻ മാവൂർ സംസാരിക്കും. പ്രിൻസിപ്പൾ സിദ്ധീഖ് നൂറാനി കീനോട്ട് നൽകും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 8943402192, 9539289488

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക