രാജ്യത്ത് 24 മണിക്കൂറിനിടെ 36,594 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു, 540 മരണവും


ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36,594 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 95,71,559 പേരാണ് ഇതോടെ രോഗബാധിതരായത്. 540 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1,39,188 ആയി. നിലവില്‍ 4,16,082 പേരാണ് ചികിത്സയിലുള്ളത്.

ഇതുവരെ 90,16,289 പേര്‍ രോഗമുക്തരായി. 42,916 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടിയത്. ഇന്നലെ 11,70,102 കൊവിഡ് സാംപിള്‍ ടെസ്റ്റുകള്‍ രാജ്യത്ത് നടത്തി. ഇതുവരെ 14,47,27,749 സാംപിള്‍ ടെസ്റ്റുകളാണ് നടത്തിയതെന്നും ഐ.സി.എംആര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക