ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു . വേള്‍ഡോമീറ്റര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,031,659 ആയി വർധിച്ചു . ആകെ ഒന്നരലക്ഷത്തോളം പേര് രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു.
എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞത് രാജ്യത്തിന് ആശ്വാസമാകുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 95.50 ലക്ഷം പേര് കോവിഡില്‍നിന്ന് മുക്തരാകുകയും ചെയ്തു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയ്ക്കു പിന്നില്‍ രണ്ടാമതാണ് ഇന്ത്യ. മൂന്നാം സ്ഥാനത്ത് ബ്രസീല്‍ ആണ്.
ശനിയാഴ്ച പുതുതായി 25,152 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 347 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മരണനിരക്കും രാജ്യത്ത് കുറഞ്ഞുവരികയാണ്. 1.45 ആണ് രാജ്യത്തെ നിലവിലെ കോവിഡ് മരണനിരക്ക്.